ചൈനീസ് കറന്‍സി ‘യുവാന്‍’ സ്വീകരിക്കാന്‍ സൗദി അറേബ്യ

ചൈനയിലേക്കുള്ള എണ്ണ വില്‍പനയില്‍ ചൈനീസ് കറന്‍സിയായ യുവാന്‍ സ്വീകരിക്കാന്‍ സൗദി അറേബ്യ ആലോചിക്കുന്നതായി അന്താരാഷ്ട്ര മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. റിപ്പോര്‍ട്ട് പുറത്തു വന്നതിനു പിന്നാലെ ചൈനീസ് കറന്‍സിയായ യുവാന്റെ മൂല്യം കുത്തനെ കൂടി.

ചൈനയടക്കം എല്ലാ രാജ്യങ്ങള്‍ക്കുമുള്ള എണ്ണ ഇടപാടുകള്‍ക്ക് കറന്‍സിയായി ഡോളറാണ് സൗദി നിലവില്‍ ഉപയോഗിച്ച് വന്നിരുന്നത്. എന്നാല്‍ ഇപ്പോള്‍ പുറത്തു വരുന്ന റിപ്പേര്‍ട്ടുകള്‍ പ്രകാരം ചൈനയുമായുള്ള എണ്ണ ഇടപാടുകള്‍ക്ക് ചൈനീസ് കറന്‍സിയായ യുവാന്‍ ഉപയോഗിക്കുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ ഉദ്യോഗസ്ഥ തലത്തില്‍ സജീവമാണ്. ഇതോടെ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മൂല്യം ഇടിഞ്ഞിരുന്ന യുവാന്‍ അമേരിക്കന്‍ ട്രേഡിങ്ങിലടക്കം മുന്നേറ്റമുണ്ടാക്കി. സൗദിക്ക് പുറമേ മറ്റ് ചില ഗള്‍ഫ് രാജ്യങ്ങളും എണ്ണ ഇടപാടുകള്‍ക്ക് യുവാന്‍ കൊണ്ടു വരുന്നതിനെക്കുറിച്ച് ആലോചനകള്‍ നടത്തുന്നു എന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.

ആഗോള വിപണിയിലെ ഇടപാടുകളില്‍ ആധിപത്യമുള്ള ഡോളറിന് യുവാന്റെ കടന്നു വരവ് വലിയ ഭീഷണി തന്നെയാണ്. ഇതു കൊണ്ടാണ് യുഎസ് മാധ്യമങ്ങള്‍ പ്രാധാന്യത്തോടെ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നതും. അമേരിക്കയുമായി വ്യാപാര യുദ്ധം നടത്തുന്ന ചൈനക്ക് പുതിയ നീക്കം വലിയ നേട്ടമാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News