കൊവിഡ് നഷ്ടപരിഹാര തുക: രേഖകള്‍ പരിശോധിക്കുന്നതില്‍ സുപ്രീം കോടതിയെ സമീപിച്ച് കേന്ദ്രം

കൊവിഡ് നഷ്ടപരിഹാര തുകയ്ക്കായി അപേക്ഷകര്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കൈമാറിയ രേഖകള്‍ പരിശോധിക്കാന്‍ കേന്ദ്ര ഏജന്‍സികളെ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചു. നഷ്ടപരിഹാരത്തിന് ഉള്ള അപേക്ഷ നല്‍കാന്‍ നാല് ആഴ്ചത്തെ സമയ പരിധി നിശ്ചയിക്കണമെന്നും കേന്ദ്രം കോടതിയോട് ആവശ്യപ്പെട്ടു. കേന്ദ്രത്തിന്റെ ആവശ്യം സുപ്രീം കോടതി തിങ്കളാഴ്ച പരിഗണിക്കും.

കൊവിഡ് ബാധിച്ചു മരിച്ചവര്‍ക്ക് പ്രഖ്യാപിച്ച 50000 രൂപയുടെ നഷ്ടപരിഹാരം ലഭിക്കാനായി ചിലര്‍ വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കിയിട്ടുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. നഷ്ടപരിഹാരതുകയ്ക്കായി അപേക്ഷകര്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കൈമാറിയ രേഖകള്‍ പരിശോധിക്കാന്‍ കേന്ദ്ര ഏജന്‍സികളെ അനുവദിക്കണമെന്നും കേന്ദ്രം സുപ്രീം കോടതിയോട് ആവശ്യപ്പെട്ടു.

രേഖകളുടെ പരിശോധന കാര്യമായി നടക്കാത്തതിനാല്‍ വ്യാജ രേഖകള്‍ സമര്‍പ്പിച്ചവര്‍ക്ക് അനര്‍ഹമായി സഹായം ലഭിച്ചിട്ടുണ്ടായേക്കാം. ഈ തട്ടിപ്പിന് പ്രാദേശിക തലത്തില്‍ ഉദ്യോഗസ്ഥരുടെ സഹായവും ലഭിച്ചിരിക്കാം.. ഇക്കാര്യങ്ങങ്ങള്‍ പരിശോധിക്കാന്‍ കേന്ദ്ര ഏജന്‍സിയെ അനുവദിക്കണമെന്നാണ് കേന്ദ്രത്തിന്റെ ആവശ്യം.

വ്യാജ രേഖകള്‍ ഉപയോഗിച്ച് നഷ്ടപരിഹാരം കരസ്ഥമാക്കിയവരെ കണ്ടെത്താന്‍ CAG യെ കൊണ്ട് ഓഡിറ്റിങ് നടത്തിക്കുമെന്ന് സുപ്രീം കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു.അതെ സമയം നഷ്ടപരിഹാരത്തിന് ഉള്ള അപേക്ഷ നല്‍കാന്‍ നാല് ആഴ്ചത്തെ സമയ പരിധി നിശ്ചയിക്കണമെന്നും കേന്ദ്രം കോടതിയോട് ആവശ്യപ്പെട്ടു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News