സ്ത്രീകളുടെ പരാതി പരിഹരിക്കാന്‍ സമിതി വേണമെന്ന് ഹൈക്കോടതി

സിനിമ ലൊക്കേഷനുകളില്‍ ആഭ്യന്തര പരാതി പരിഹാര സംവിധാനം വേണമെന്ന് ഹൈക്കോടതി. ഡബ്ല്യുസിസിയുടെ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. പത്തുപേരില്‍ കൂടുതല്‍ സ്ത്രീകള്‍ ജോലി ചെയ്യുന്ന മേഖലകളില്‍ പരാതി പരിഹാര സെല്‍ ഉണ്ടാകാനാണ് ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്.

അതേസമയം, രാഷ്ട്രീയ പാര്‍ട്ടികളിലും സമാന സംവിധാനം വേണമെന്ന ആവശ്യം നിരസിച്ചു. തൊഴിലാളി-തൊഴിലുടമ ബന്ധം ഇല്ലാത്ത സാഹചര്യത്തിലാണ് രാഷ്ട്രീയ പാര്‍ട്ടികളില്‍ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളുമായി ബന്ധപ്പെട്ട പരാതികള്‍ പരിഹരിക്കുന്നതിനുള്ള ആഭ്യന്ത പരാതി പരിഹാര സെല്‍ വേണമെന്ന ആവശ്യം തള്ളിയത്.

വിധിയെ സ്വാഗതം ചെയ്ത് വനിതാ കമ്മീഷനും രംഗത്തെത്തി. നീതിയുക്തമായ നടപടിയാണിതെന്നും വനിത കമ്മീഷന്റെ നിലപാട് ഹൈക്കോടതിയെ അറിയിച്ചിരുന്നതായും പി. സതീദേവി പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here