ഡിവൈഎഫ്ഐ കൂടുതല്‍ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കുമെന്നും കേന്ദ്ര സര്‍ക്കാര്‍ പിന്തുടരുന്ന സ്വകാര്യ വല്‍ക്കരണ നയങ്ങള്‍ കാരണം രാജ്യത്ത് തൊഴിലില്ലായ്മ പെരുകുന്നുവെന്നും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി.കെ.സനോജ്.
ബിജെപി അധികാരത്തില്‍ എത്തിയപ്പോള്‍ 10 കോടി ആള്‍കാര്‍ക്ക് തൊഴില്‍ കൊടുക്കും എന്ന് പറഞ്ഞിരുന്നു. എന്നാല്‍ അതൊന്നും നടപ്പായില്ല. തന്നെയുമല്ല രാജ്യം പ്രതിസന്ധിയിലാണെന്നും പൊതുമേഖല സ്ഥാപനങ്ങള്‍ അടച്ച് പൂട്ടുകയാണെന്നും സനോജ് പറഞ്ഞു.
രാജ്യത്തെ ബിജെപി വില്‍ക്കുന്നുവെന്നും എച്ച് എല്‍ എല്‍ സംസ്ഥാന സര്‍ക്കാര്‍ ലേലത്തില്‍ പങ്കെടുക്കാന്‍ കേന്ദ്രം അനുവദിക്കാത്തത് ദുര്‍വാശിയാണെന്നും സനോജ് പറഞ്ഞു.
തിരുവനന്തപുരം വിമാനത്താവളത്തിലും അദാനിയേ സംരെക്ഷിക്കുന്ന നിലപാടാണ് സ്വീകരിച്ചത്. ബിജെപി രാജ്യത്ത് തൊഴിലാളി എന്ന പേര് മാറ്റി കോര്‍പ്പറേറ്റ് അടിമ എന്നാക്കി. ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന പൊതു മേഖല സ്ഥാപനങ്ങള്‍ കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ക് വില്‍ക്കുന്നത് ആരുടെ താല്പര്യത്തിലാണെന്നും സനോജ് ചോദിച്ചു.
പൊതു മേഖല സ്വകാര്യ വത്കരിക്കുന്നതിനെതിരെ ഡിവൈഎഫ്‌ഐ മാര്‍ച്ച് സംഘടിപ്പിക്കുന്നുണ്ടെന്നും ക്യാമ്പസുകളില്‍ കെ എസ് യു യൂത്ത് കോണ്‍ഗ്രസ് വേണ്ട വിധത്തില്‍ മുന്നേറാന്‍ കഴിയുന്നില്ലെന്നും ബോധം പൂര്‍വ്വം സംഘര്‍ഷം അഴിച്ച് വിടാനാണ് ശ്രമം നടക്കുന്നതെന്നും സനോജ് പറഞ്ഞു.
ഡിവൈഎഫ്‌ഐ ഇപ്പോള്‍ 52 ലക്ഷം അംഗങ്ങള്‍ ഉണ്ടെന്നും കൂടുതല്‍ ആളുകളിലേക്ക് ആശയം എത്തിക്കുമെന്നും സനോജ് പറഞ്ഞു. ഡിവൈഎഫ്‌ഐ സംസ്ഥാന സമ്മേളനത്തിന്റെ ലോഗോ പ്രകാശനം ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് നിര്‍വഹിച്ച ചടങ്ങിലാണ് വി കെ സനോജ് ഇക്കാര്യങ്ങള്‍ പറഞ്ഞത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.