ആറാട്ടുപുഴ പൂരത്തിനിടെ ആനയിടഞ്ഞു; ഒഴിവായത് വൻ അപകടം

തൃശൂർ ആറാട്ടുപുഴ പൂരത്തിനിടെ ആനയിടഞ്ഞു. ആറാട്ട് കഴിഞ്ഞ് തിടമ്പേറ്റാൻ നിർത്തിയിരുന്ന ആനകളിൽ ഒരാന ഇടഞ്ഞ് മറ്റൊരാനയെ കുത്തിയത് പരിഭ്രാന്തി പരത്തി.

സംഭവം കണ്ട് നാട്ടുകാർ ചിതറിയോടി കുഴിയിൽ വീണ് രണ്ട് പേർക്ക് പരുക്കേറ്റു. ഇന്ന് രാവിലെ മന്ദാരം കടവിലാണ് സംഭവം നടന്നത്. ആനകള്‍ പെട്ടെന്ന് ശാന്തരായതോടെ വൻ അപകടമാണ് ഒഴിവായത്.

ആനകളുടെ പരാക്രമം കണ്ട് ആറാട്ടിനെത്തിയ സ്ത്രീകളടക്കമുള്ള നിരവധി പേർ ചിതറിയോടി. ഇതിനിടയിലാണ് റോഡിൽ നിന്നും രണ്ട് പേർ താഴേക്ക് വീണത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News