പരിസ്ഥിതിയുടെ വീണ്ടെടുപ്പിന് ടൂറിസം വകുപ്പ് വലിയ പ്രാധാന്യം നൽകുന്നു; മന്ത്രി മുഹമ്മദ് റിയാസ്

ആക്കുളം കായലിന്റെ സംരക്ഷണത്തിനായുള്ള പദ്ധതി സുസ്ഥിരവും പരിസ്ഥിതി സൗഹാര്‍ദ്ദവുമായ വികസനമാണ്‌ ലക്ഷ്യം വയ്ക്കുന്നതെന്ന് ടൂറിസവും വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. കടകംപള്ളി സുരേന്ദ്രന്‍ എം.എല്‍.എ നല്‍കിയ സബ്മിഷന് മറുപടി പറയുകയായിരുന്നു മന്ത്രി.

നാശോൻമുഖമാകുന്ന ഒരു കായലിൻ്റെ വീണ്ടെടുപ്പ് എന്നാൽ നാം ആ നാടിൻ്റെ പൈതൃകത്തെ തിരിച്ചെത്തിക്കാൻ ശ്രമിക്കുന്നു എന്നാണ് അർത്ഥം. പരിസ്ഥിതിയുടെ വീണ്ടെടുപ്പിന് ടൂറിസം വകുപ്പും വലിയ പ്രാധാന്യം നൽകുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മന്ത്രിയുടെ മറുപടി

തിരുവനന്തപുരം ജില്ലയിലെ മാത്രമല്ല സംസ്ഥാനത്തെ തന്നെ ഏറ്റവും പ്രാധാന്യമർഹിക്കുന്ന പദ്ധതിയെ കുറിച്ചാണ് ബഹുമാനപ്പെട്ട ശ്രീ കടകംപള്ളി സുരേന്ദ്രൻ സബ്മിഷൻ ഉന്നയിച്ചിരിക്കുന്നത്. ഒരു പ്രദേശത്തെ അടയാളപ്പെടുത്തുന്ന കായലിൻ്റെ വീണ്ടെടുപ്പിനുള്ള പദ്ധതിയാണ് ഇത്.

നാശോൻമുഖമാകുന്ന ഒരു കായലിൻ്റെ വീണ്ടെടുപ്പ് എന്നാൽ നാം ആ നാടിൻ്റെ പൈതൃകത്തെ തിരിച്ചെത്തിക്കാൻ ശ്രമിക്കുന്നു എന്നാണ് അർത്ഥം. പരിസ്ഥിതിയുടെ വീണ്ടെടുപ്പിന് ടൂറിസം വകുപ്പും വലിയ പ്രാധാന്യം നൽകുകയാണ്.

ആക്കുളം കായലും അനുബന്ധ തോടുകളും ശുദ്ധീകരിച്ച്‌ ടൂറിസം പ്രവര്‍ത്തനങ്ങള്‍ക്ക്‌ അനുയോജ്യമായ രീതിയിലുള്ള സുസ്ഥിരവും പരിസ്ഥിതി സൗഹാര്‍ദ്ദവുമായ വികസനമാണ്‌ ഈ പദ്ധതികൊണ്ട്‌ ലക്ഷ്യമിടുന്നത്‌.

ആക്കുളം കായലിന്റെ സംരക്ഷണത്തിനായി “Rejuvenation of Akkulam Lake & its Watershed -Rebuilding Kerala -Sustainable Way Akkulam എന്ന പദ്ധതിയ്ക്ക്‌ 13/12/2018-ല്‍ 128.68 കോടി രൂപയുടെ തത്വത്തിലുള്ള ഭരണാനുമതി നല്‍കിയിരുന്നു.

19/10/2019-ല്‍ പദ്ധതിയ്ക്ക്‌ 185.23 കോടി രൂപയുടെ പുതുക്കിയ ഭരണാനുമതിക്ക്‌ തത്വത്തില്‍ അംഗീകാരം നല്‍കുകയുണ്ടായി. പദ്ധതിയുടെ എസ്റ്റിമേറ്റ്‌ കിഫ്ബിയ്ക്ക്‌ സമര്‍പ്പിക്കുകയും ഒന്നാംഘട്ടമായി 64.13 കോടി രൂപയ്ക്ക്‌ അംഗീകാരം നല്‍കുകയും ചെയ്തിട്ടുണ്ട്‌.

ഈ പദ്ധതി ടെൻഡർ ചെയ്തപ്പോൾ കിഫ്ബി അംഗീകരിച്ച തുകയില്‍ നിന്നും
113.25% ആണ് തെരഞ്ഞെടുത്ത ഏജന്‍സി ക്വാട്ട്‌ ചെയ്തിരിക്കുന്നത്‌. ഈ ഏജൻസിയുമായി നിരവധി തവണ നെഗോസേഷ്യൻ നടത്തി ഒടുവിൽ തുക 96 കോടി രൂപയായി കുറച്ചു കൊണ്ടു വന്നിട്ടുണ്ട്.

ഇത് പരിശോധിച്ചു വരികയാണ്. നടപടി ക്രമങ്ങൾ വേഗത്തിലാക്കി ടെണ്ടറിന് അനുമതി ലഭ്യമാക്കാനുള്ള ശ്രമങ്ങൾ നടത്തും. പ്രവർത്തനങ്ങൾ സമയബന്ധിതമായി നടക്കുന്നുവെന്ന് ഉറപ്പാക്കാൻ ഒരു ഉന്നത ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്താൻ ടൂറിസം ഡയറക്ടറേറ്റിനും നിർദ്ദേശം നൽകും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here