‘ഗെറുവ’ നിറവുമായി ഒല S1 പ്രോയുടെ വില്പന വീണ്ടും

ഓൺലൈൻ ടാക്സി സേവന രംഗത്തെ പ്രമുഖരായ ഓല തങ്ങളുടെ പുതിയ വാഹന വിഭവമായ ഒല ഇലക്ട്രിക്കിന് കീഴിൽ അവതരിപ്പിച്ച S1 പ്രോ ഇലക്ട്രിക്ക് സ്കൂട്ടറിന്റെ വില്പന വീണ്ടും ആരംഭിക്കുന്നു. ഈ മാസം 17 ,18 തിയതികളിലാണ് S1 പ്രോയുടെ വില്പന വീണ്ടും ക്രമീകരിച്ചിരിക്കുന്നത് എന്ന് ഒല വ്യക്തമാക്കി. മുൻപ് S1 പ്രോ റിസർവ് ചെയ്ത ഉപഭോക്താക്കൾക്ക് മാർച്ച് 17ന് മുൻ‌ഗണന ലഭിക്കുമെന്ന് ഒല വ്യക്തമാക്കി. അതേസമയം, മാർച്ച് 18നുള്ള വില്പനയ്ക്ക് എല്ലാ ഉപഭോക്താക്കൾക്കും തുല്യ പരിഗണനയാണ്.

ഹോളി ആഘോഷത്തോടനുബന്ധിച്ച് S1 പ്രോ പുതിയ ‘ഗെറുവ’ നിറത്തിൽ (ഇളം ഓറഞ്ച്) 17 ,18 തീയതികളിൽ മാത്രമായി ഒല വില്പനക്കൊരുക്കിയിട്ടുണ്ട്. പുത്തൻ നിറം കൂടാതെ നിലവിൽ ലഭ്യമായ 10 നിറങ്ങളിൽ നിന്ന് ഇഷ്ടപെട്ട നിറം ഉപഭോക്താവിന് തിരഞ്ഞെടുക്കാം. വില്പന പൂർണമായും ഒല ആപ്പ് വഴിയാണ് ക്രമീകരിച്ചിരിക്കുന്നത്. 17 ,18 തിയതികളിൽ ഒല S1 പ്രോ ബുക്ക് ചെയ്യുന്നവർക്ക് ഡെലിവറി ഏപ്രിൽ മുതലാണ് ക്രമീകരിച്ചിരിക്കുന്നത്. അതെ സമയം ഇതിനകം പണമടച്ച് കാത്തിരിക്കുന്ന പലർക്കും S1 പ്രോ ലഭിക്കാനിരിക്കുന്നതേയുള്ളൂ എന്നത് ശ്രദ്ധിക്കേണ്ടതാണ്.

ഒല S1 പ്രോ പതിപ്പിന് 1,29,999 രൂപയാണ് വില. കേന്ദ്ര സർക്കാർ ഇലക്ട്രിക്ക് വാഹനങ്ങൾക്ക് ഏർപ്പെടുത്തിയിരിക്കുന്ന FAME II സബ്സിഡി സഹിതമാണ് ഈ വില. അതെ സമയം സംസ്ഥാനങ്ങൾ പ്രത്യേകം പ്രഖ്യാപിച്ച സബ്‌സിഡികൾ കൂടെ ചേരുമ്പോൾ വില പിന്നെയും കുറയും. മാത്രമല്ല ഇലക്ട്രിക്ക് വാഹനങ്ങൾക്ക് പല സംസ്ഥാനങ്ങളും റോഡ് ടാക്‌സ് ഒഴിവാക്കിയിട്ടുണ്ട്. ഉദാഹരത്തിന് സംസ്ഥാന സബ്‌സിഡി അടക്കം ഒല S1ന് ഗുജറാത്തിൽ 79,999 രൂപയാണ് വില.

ഓട്ടോമൊബൈൽ അസോസിയേഷൻ ഓഫ് ഇന്ത്യ സാക്ഷ്യപെടുത്തിയതനുസരിച്ച് 181 കിലോമീറ്ററാണ് ഒല S1 പ്രോയ്ക്ക് ഒരു ഫുൾ ചാർജിൽ സഞ്ചരിക്കാവുന്ന പരമാവധി ദൂരം. 3.97 കിലോവാട്ട് ബാറ്ററിയാണ് ഒല ഇലക്ട്രിക്ക് സ്കൂട്ടറിൽ. ‘ഹൈപ്പർഡ്രൈവ് മോട്ടോർ’ എന്ന് ഒല പേരിട്ടിരിക്കുന്ന 8.5 കിലോവാട്ട് പവർ ഉത്പാദിപ്പിക്കുന്ന എൻജിനാണ് ഒല ഇലക്ട്രിക്ക് സ്കൂട്ടറിൽ. 58 എൻഎം ആണ് ടോർക്ക്. S1 പ്രോയ്ക്ക് പരമാവധി 115 കിലോമീറ്റർ വേഗത കൈവരിക്കാനാകും. 125 കിലോഗ്രാം ഭാരം S1 പ്രോയുടെ ഭാരം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News