നാവിൽ കൊതിയൂറും എണ്ണ മാങ്ങ; ചോറിന് ഇത് ഒരു കഷ്ണം മതി

മാങ്ങ ഒരേപോലെതന്നെ കുട്ടികൾക്കും മുതിർന്നവർക്കും ഏറെ പ്രിയമുള്ള ഒന്നാണ്.മാങ്ങ എന്തൊക്കെ ചെയ്താലും കഴിക്കാൻ നമുക്ക് ഏറെ ഇഷ്ട്ടമുള്ള ഒന്നാണ് എന്നതിൽ ഒരു സംശയമില്ല.

എന്നാൽ ഇനി മാങ്ങ കിട്ടുന്ന സമയത്ത് ഇതുപോലെ എണ്ണ മാങ്ങ ഉണ്ടാക്കി വച്ചാൽ കുറെ കാലം കേടുകൂടാതെയിരിക്കും. വളരെ കുറഞ്ഞ ചേരുവകൾ മാത്രം. ചോറിന് ഇത് ഒരു കഷ്ണം മതി, ഫ്ലാറ്റിൽ താമസിക്കുന്നവർക്ക് മാങ്ങ സൂക്ഷിച്ചു വയ്ക്കാൻ പറ്റിയ രീതിയും ഇതു തന്നെ.

ചേരുവകൾ

പച്ചമാങ്ങ -2
മുളകുപൊടി – 3 ടേബിൾ സ്പൂൺ
ഉലുവാപ്പൊടി – ഒന്നര ടീസ്പൂൺ
കായപ്പൊടി -1/2 ടീസ്പൂൺ
ഉപ്പ് – 2 ടേബിൾ സ്പൂൺ
നല്ലെണ്ണ – ആവശ്യത്തിന്

തയാറാക്കുന്ന വിധം

മാങ്ങ തൊലി കളയാതെ നീളത്തിൽ അരിഞ്ഞെടുക്കണം. എണ്ണ ചൂടാക്കി മീഡിയം തീയിൽ മാങ്ങ വറുത്തു കോരി മാറ്റി വയ്ക്കണം. ബാക്കിയുള്ള എണ്ണ ഊറ്റി മാറ്റി വയ്ക്കുക.
ചട്ടിയിലേക്കു മുളകുപൊടി, ഉലുവാപ്പൊടി, കായപ്പൊടി, ഉപ്പ് എന്നിവ ചേർത്തു രണ്ടു മിനിറ്റ് തീ കുറച്ചു വച്ചു ചൂടാക്കുക. ഇതിലേക്ക് വറുത്തെടുത്ത മാങ്ങയിട്ടു രണ്ടു മിനിറ്റ് നന്നായി ഇളക്കിയെടുക്കണം.മാറ്റി വച്ച നല്ലെണ്ണയിൽ നിന്നും മൂന്ന് ടേബിൾ സ്പൂൺ എണ്ണ ചേർത്ത് രണ്ടു മൂന്ന് മിനിറ്റ് വീണ്ടും ഇളക്കണം.ചൂടാറിയ ശേഷം ചില്ലുകുപ്പിയിലോ ഭരണിയിലോ സൂക്ഷിക്കാം. രണ്ടാഴ്ചകഴിഞ്ഞേ ഉപയോഗിച്ച് തുടങ്ങാവൂ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News