ഉരുളൻ, വെണ്ടക്ക എന്നിവ കൊണ്ടൊരു കറി; ചപ്പാത്തിയുടെ കൂടെ ഇത് പൊളിക്കും

ഉരുളൻ, വെണ്ടക്ക എന്നിവ കൊണ്ടൊരു കറി നിങ്ങൾ ട്രൈ ചെയ്തിട്ടുണ്ടോ… ഇല്ലെങ്കിൽ ഇതൊന്ന് പരീക്ഷിക്കൂ.. തേങ്ങാപ്പാൽ ഒഴിച്ചാണ് നമ്മൾ ഇത് തയ്യാറാക്കുന്നത്. തേങ്ങാപ്പാൽ കുറുകി വറ്റിയ കറിയുടെ സ്വാദ് പ്രത്യേകിച്ച് പറഞ്ഞുതരേണ്ട കാര്യമില്ലല്ലോ, ഇറച്ചി വിഭവങ്ങൾ കഴിക്കാത്ത ആളുകൾക്ക് വളരെ രുചിയോടെ കഴിക്കാൻ പറ്റിയ വിഭവം ആണിത്.

ആവശ്യമുള്ള സാധനങ്ങൾ

ഉരുളൻ -രണ്ടു വലുത്, ചെറുതായി അരിഞ്ഞത്

വെണ്ടക്ക – അഞ്ചോ, ആറോ ( കഷ്ണങ്ങളാക്കിയത് )

വെളിച്ചെണ്ണ- 1 ടേബിൾ സ്പൂൺ

കടുക് -അര ടീസ്പൂൺ

പെരും ജീരകം – കാൽ ടീസ്പൂൺ

സവാള- 2 ചെറുത്, നീളത്തിലരിഞ്ഞത്

കറിവേപ്പില, കുറച്ച്

പച്ചമുളക് – 2, നെടുകെ പിളർന്നത്

ഉപ്പ് -ആവശ്യത്തിന്

മഞ്ഞൾപ്പൊടി – കാൽ ടീസ്പൂൺ

മുളകുപൊടി -ഒരു ടീസ്പൂൺ

മല്ലിപ്പൊടി -1 ടീസ്പൂൺ

തേങ്ങാപ്പാൽ – ഒന്നേ കാൽ കപ്പ്

തയ്യാറാക്കുന്ന വിധം

രണ്ടു ഉരുളക്കിഴങ്ങ് തൊലികളഞ്ഞ് ചെറുതായി അരിഞ്ഞ് വെള്ളത്തിലേക്ക് ഇടുക. 5-6 വെണ്ടക്ക ചെറുതായി മുറിച്ചു വെക്കുക.ഒരു പാനിൽ ഒന്നര ടേബിൾസ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് അരടീസ്പൂൺ കടുകിട്ട് പൊട്ടിക്കുക.
അതിലേക്ക് കാൽ ടീസ്പൂൺ പെരിഞ്ചീരകം ഇട്ട് മൂപ്പിക്കുക.
രണ്ട് ചെറിയ സവാള നീളത്തിലരിഞ്ഞത്, കുറച്ചു കറിവേപ്പില 2 പച്ചമുളക് നെടുകെ പിളർന്നത് എന്നിവ ചേർക്കുക. അതിനുശേഷം സവാള പാതി വഴന്ന പ്പോൾ അരിഞ്ഞുവെച്ച ഉരുളക്കിഴങ്ങ് ഇട്ട് കൊടുക്കുക
ഇതിൽ കിടന്നു ഉരു ളക്കിഴങ്ങ് വെന്തു വന്നപ്പോൾ അരിഞ്ഞുവെച്ച വെണ്ടക്ക ചേർത്ത് വഴറ്റുക. മൂടിവെച്ച് വേവിക്കുക.

നന്നായി വെന്തതിനു ശേഷം അതിലേക്ക് കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി, ഒരു ടീസ്പൂൺ മുളകുപൊടി, അര ടീസ്പൂൺ മല്ലിപ്പൊടി, എന്നിവ ഇട്ട് വഴറ്റുക.പൊടികളുടെ പച്ചമണം മാറി കഴിയുമ്പോൾ അതിലേക്ക് ഒന്നേകാൽ കപ്പ് തേങ്ങാപ്പാൽ ചേർത്ത് കൊടുക്കുക. നന്നായി തിളച്ചു കുറുകി വരുമ്പോൾ കുറച്ച് കറിവേപ്പില ഇടുക.ചൂടോടെ വിളമ്പുന്ന പാത്രത്തിലേക്ക് മാറ്റം. ചപ്പാത്തിക്കൊപ്പം ഉപയോഗിക്കാൻ പറ്റിയ നല്ല ഒരു കറിയാണിത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News