കോണ്‍ഗ്രസിനെ ജനങ്ങള്‍ക്ക് മടുത്തു; അഡ്വ: ലാല്‍ കുമാര്‍

കോണ്‍ഗ്രസിനെ ജനങ്ങള്‍ക്ക് മടുത്തുവെന്ന് രാഷ്ട്രീയ നിരീക്ഷകന്‍ അഡ്വ: ലാല്‍ കുമാര്‍. ഇന്ദിര ഗാന്ധിയോടോ ഗാന്ധി കുടുംബത്തോടോ കൂറില്ലാത്തവര്‍ക്ക് പാര്‍ട്ടിയില്‍ നിന്ന് പുറത്ത് പോകാം എന്നു പറയുന്ന സാഹചര്യത്തില്‍ രാജ്യത്തെ കോണ്‍ഗ്രസ് പാര്‍ട്ടി എത്തിയിരിക്കുന്നു. കുടുംബ രാഷ്ട്രീയം ഇന്ത്യന്‍ രാഷ്ട്രീയം ആകണമെന്ന് നിര്‍ബന്ധം പിടിക്കുകയാണ് നേതൃത്വം.

നെഹ്‌റു ജനിക്കുന്നതിനു മുന്‍പും കോണ്‍ഗ്രസ് ഉണ്ടെന്നത് അവര്‍ മറക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസില്‍ മെമ്പര്‍ഷിപ്പ് കൊടുത്തുകൊണ്ടിരുന്നത് പാര്‍ട്ടിയുടെ അടിസ്ഥാന ആശയങ്ങളോട് ചേര്‍ന്നു നില്‍ക്കുകയും അതിനു വേണ്ടി പ്രവര്‍ത്തിക്കുന്നവര്‍ക്കുമായിരുന്നു. എതൊരു രാഷ്ട്രീയ പാര്‍ട്ടിയാണെങ്കിലും പാര്‍ട്ടി ആശയങ്ങള്‍ക്ക് തന്നെയാണ് പ്രാമുഖ്യം നല്‍കുന്നത്.

സംസ്ഥാനങ്ങളിലെ നിലവിലെ പാര്‍ട്ടി അധികാരം നശിച്ചുവെന്നും കോണ്‍ഗ്രസിന് ഇനി നിലനില്‍പ്പില്ലെന്നും അണികള്‍ക്ക് വരെ മനസിലായിക്കഴിഞ്ഞു. കോണ്‍ഗ്രസിന്റെ ഭരണഘടനയെക്കുറിച്ച് ധാരണയുള്ള ശശി തരൂരിനെയും കപില്‍ സിബലിനെയും പോലുമുള്ളവര്‍ക്ക് രാഹുല്‍ ഗാന്ധി ഒന്നുമല്ലെന്നും അഡ്വ: ലാല്‍ കുമാര്‍ പറഞ്ഞു. കേരളത്തില്‍ രാഹുല്‍ ഗാന്ധി നില്‍ക്കേണ്ടത് കെ സി വേണുഗോപാലിന്റെ ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൈരളി ന്യൂസിന്റെ ‘ന്യൂസ് ആന്റ് വ്യൂസ്’ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News