ദിലീപ് തെളിവ് നശിപ്പിച്ച കേസ്; സൈബര്‍ വിദഗ്ധന്‍ സായ് ശങ്കറിന്റെ വീട്ടില്‍ നിന്ന് ഐ പാഡും മൊബൈല്‍ ഫോണും കസ്റ്റഡിയിലെടുത്തു

നടന്‍ ദിലീപ് തെളിവുകള്‍ നശിപ്പിച്ച സംഭവത്തില്‍, സൈബര്‍ വിദഗ്ധന്‍ സായ് ശങ്കറിന്റെ കോഴിക്കോട്ടെ വീട്ടില്‍ നിന്ന് ഐ പാഡും 2 മൊബൈല്‍ ഫോണും അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു. ക്രൈം ബ്രാഞ്ച് സി ഐ അനിലിന്റെ നേതൃത്വത്തില്‍ കാരപ്പറമ്പിലെ വീട്ടിലും സായ് ശങ്കറിന്റെ ഭാര്യയുടെ വസ്ത്രവ്യാപാര സ്ഥാപനത്തിലുമാണ് പരിശോധന നടന്നത്. സായ് ശങ്കറിനോട് ക്രൈബ്രാഞ്ച് ഓഫിസില്‍ ഹാജരാകാന്‍ നോട്ടീസ് നല്‍കിയതായി സി ഐ അനില്‍ പറഞ്ഞു.

കോഴിക്കോട് കാരപ്പറമ്പിലുള്ള സൈബര്‍ വിദഗ്ധന്‍ സായ് ശങ്കറിന്റെ ഫ്‌ലാറ്റിലും ഭാര്യാ പിതാവിന്റെ ഫ്‌ലാറ്റിലുമാണ് ഒരേ സമയം ക്രൈം ബ്രാഞ്ച് പരിശോധന നടന്നത്. രാവിലെ 8 മണിയോടെ തുടങ്ങിയ പരിശോധന 12 വരെ നീണ്ടു. സായ് ശങ്കറിന്റെ ഭാര്യയുടെ കോഴിക്കോടുള്ള വസ്ത്രവ്യാപാര സ്ഥാപനത്തിലും അന്വേഷണ സംഘം പരിശോധന നടത്തി. സായ് ശങ്കറിന്റെ ഫ്‌ലാറ്റില്‍ നിന്ന് ഐ പാഡും 2 മൊബൈല്‍ ഫോണും അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു. ഭാര്യയുടെ ഫോണില്‍ നിന്ന് ദിലീപിന്റെ അഭിഭാഷകന്റെ ഫോണിലേയ്ക്ക് സന്ദേശങ്ങള്‍ പോയതായി വ്യക്തമായിട്ടുണ്ട്. സായ് ശങ്കറിനോട് ക്രൈബ്രാഞ്ച് ഓഫിസില്‍ ഹാജരാകാന്‍ നോട്ടീസ് നല്‍കിയതായി സി ഐ അനില്‍ പറഞ്ഞു.

ക്രൈം ബ്രാഞ്ച് എസ് പി മോഹനചന്ദ്രന്‍ കോഴിക്കോട് ക്യാമ്പ് ചെയ്ത് പരിശോധനയ്ക്ക് മേല്‍നോട്ടം വഹിച്ചു. കസ്റ്റഡിയിലെടുത്ത ഐ പാഡും മൊബൈല്‍ ഫോണുകളും വിദഗ്ധ പരിശോധനയ്ക്ക് അയക്കും. ദിലീപിന്റെ അഭിഭാഷകനായ രാമന്‍പിള്ളയുടെ ഓഫീസിലെ വൈ ഫൈ ഉപയോഗിച്ച് ദിലീപിന്റെ ഫോണിലെ വിവരങ്ങള്‍ സായ് ശങ്കര്‍ ലാപ് ടോപിലേയ്ക്ക് മാറ്റിയതായാണ് വിവരം. ദിലീപ് കോടതിയില്‍ ഹാജരാക്കാത്ത മൊബൈല്‍ ഫോണിലെ വിവരങ്ങും സായ് ശങ്കറിന്റെ പക്കലുണ്ടെന്ന് ക്രൈം ബ്രാഞ്ച് സംശയിക്കുന്നു. ചോദ്യം ചെയ്യലിന് മുമ്പായി ഡിജിറ്റല്‍ തെളിവുകള്‍ ശേഖരിക്കുന്നതിനായാണ് പരിശോധന നടന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here