പരിപാടി എവിടുണ്ടോ? അവിടുണ്ട് പരിപാടി ദാമു

അടിമുടി പാർട്ടിയായ സഖാക്കളാണ് കണ്ണൂരിലെ സി പി ഐ എമ്മിന്റെ കരുത്ത്.അങ്ങനെയൊരു സഖാവാണ് മയ്യിൽ മുല്ലക്കൊടിയിലെ ‘പരിപാടി ദാമു’.നാട്ടിലെ എല്ലാ പരിപാടികളിലും മറ്റെല്ലാം മാറ്റി വച്ച് എത്തുന്ന ദാമുവിന് നാട്ടുകാർ നൽകിയ പേരാണ് പരിപാടി ദാമുവെന്നത്. 1970 ൽ പാർട്ടി അംഗമായ ദാമു നിലവിൽ കയരളം ലോക്കൽ കമ്മറ്റിയംഗമാണ്.

കഴിഞ്ഞ അഞ്ച് പതിറ്റാണ്ടിനിടയിൽ ദാമുവേട്ടന്റെ സാനിധ്യമില്ലാതെ മയ്യിൽ പ്രദേശത്ത് ഒരു പരിപാടിയും നടന്നിട്ടില്ല.മരണവും വിവാഹവും പാർട്ടി പരിപാടികളും ഉൾപ്പെടെ നാട്ടിലെ എല്ലാ പരിപാടികളിലും ദാമുമായിരിക്കും പ്രധാന നേതൃത്വം.ദാമുവെന്ന പേര് ഇപ്പോൾ നാട്ടുകാർ മറന്നു തുടങ്ങി.ആളെ തിരിച്ചറിയണമെങ്കിൽ പരിപാടിയെന്ന് പറയണം.

പ്രായബേദമില്ലാതെ എല്ലാവരും എഴുപത്തി മൂന്നുകാരനായ കൊയക്കാട്ട് ദാമോദരനെ വിളിക്കുന്നത് പരിപാടിയെന്നാണ്. പേര് വിളിക്കുന്നതിനേക്കാൾ പരിപാടിയെന്ന് വിളിക്കുന്നതാണ് സഖാവ് ദാമുവിന്റെ ഇഷ്ടവും.

ദാമുവേട്ടന്റെ  ജീവിതം തന്നെ മറ്റുള്ളവർക്ക് വേണ്ടി മാറ്റിവച്ചതാണ്.ആർക്കും എപ്പോഴും എന്ത് സഹായത്തിനും വിളിക്കാം.കേരളത്തിലും കേരളത്തിന് പുറത്തുമുള്ള ഒട്ടുമിക്ക ആശുപത്രികളും ഡോക്ടർമാരെയും സുപരിചിതമാണ് ദാമുവേട്ടന്.രോഗികളെ ആശുപത്രിയിലെത്തിക്കുകയും കൂട്ടിരിക്കുകയും ചെയ്ത് നേടിയതാണ് ഈ അറിവ്.

വാഹന സൗകര്യം ഇല്ലാതിരുന്ന കാലത്ത് രോഗികളെ എടുത്താണ് ആശുപത്രിയിൽ എത്തിച്ചിരുന്നത്. നാട്ടിലെ പത്തിലധികം സംഘടനകളുടെ ഭാരവാഹി കൂടിയാണ് പരിപാടി ദാമു.നാട്ടുകാർക്ക് വേണ്ടി ജീവിക്കുന്ന ദാമുവേട്ടന് പാർട്ടിയും ജീവിത സഖി ഓമനയുമാണ് കരുത്ത്

പാർട്ടി കോൺഗ്രസ്സിന്റെ പ്രചരണ തിരക്കിലാണ് ഇപ്പോൾ പരിപാടി ദാമു.ദിവസവും നിരവധി പരിപാടികൾ.സ്ഥിരം വേഷമായ വെളുത്ത മുണ്ടും കൂപ്പായവുമിട്ട് പരിപാടികളിൽ നിന്നും പരിപാടികളിലേക്കുള്ള ഓട്ടത്തിലാണ് പരിപാടി ദാമു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel