
പഞ്ചാബില്‍ ആം ആദ്മി പാര്‍ട്ടിയുടെ രാജ്യസഭാ സ്ഥാനാര്‍ഥിയാകാനൊരുങ്ങി മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ഹര്‍ഭജന്‍ സിങ്. ഹര്‍ഭജന്റെ സ്ഥാനാര്‍ഥിത്വം എഎപി ഔദ്യോഗികമായി പ്രഖ്യാപിച്ചു.
ഈ മാസം അവസാനം നടക്കുന്ന രാജ്യസഭാ തിരഞ്ഞെടുപ്പില്‍ പഞ്ചാബില്‍ എഎപിക്ക് അഞ്ചു സീറ്റുകള്‍ ലഭിക്കും. ഭഗവന്ത് മന്നിന്റെ നേതൃത്വത്തില്‍ പഞ്ചാബിലെ പുതിയ സര്‍ക്കാര്‍ ഹര്‍ഭജന്‍ സിങിന് കായിക സര്‍വകലാശാലയുടെ ചുമതലകൂടി നല്‍കിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ഹര്‍ഭജന്‍ ബിജെപിയിലും കോണ്‍ഗ്രസിലും ചേര്‍ന്നേക്കുമെന്ന് ഊഹാപോഹങ്ങള്‍ ഉയര്‍ന്നിരുന്നു. പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷനായിരുന്ന സിദ്ദു ഹര്‍ഭജനപ്പമൊള്ള ഫോട്ടോ ട്വീറ്റ് ചെയ്തതാണ് അദ്ദേഹം കോണ്‍ഗ്രസില്‍ ചേര്‍ന്നുക്കമെന്ന് അഭ്യൂഹങ്ങള്‍ക്കിടയാക്കിയത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here