ഇത്ര രുചിയിൽ ബീഫ് ലിവർ നിങ്ങൾ ഒരിക്കലും കഴിച്ചു കാണില്ല

ബീഫിന്റെ ലിവറിനോട് കൂടുതൽ ഇഷ്ട്ടമുള്ളവർ എല്ലാ വീടുകളിലും കാണും. കല്യാണപന്തിയിൽ നമുക്ക് കിട്ടുന്ന കരൾ കഷ്ണം കൂടുതൽ ഇഷ്ട്ടമുള്ളവരുടെ പ്ലേറ്റി ലേക്ക് പങ്കുവെക്കാറുമുണ്ട്.

ഈ വിഭവം റോസ്റ്റ് ചെയ്തു പ്ലേറ്റിൽ ആക്കി മുന്നിൽ വച്ച് കൊടുത്താൽ ഇതിനൊടിഷ്ടക്കൂടുതൽ ഉള്ളവരുടെ സന്തോഷം പറഞ്ഞറിയിക്കാൻ പറ്റില്ല.ഇറച്ചിക്കടയിൽ നിന്ന് വാങ്ങി കൊണ്ടു വന്ന കരൾ നന്നായി കഴുകി കുരുമുളക് പൊടിയുടെ എരിവും,പെരുംജീരക പൊടിയുടെ രുചിയും സവാള,ചെറിയുള്ളി,പച്ചമുളക്,ഇഞ്ചി,വെളുത്തുള്ളി എന്നിവ കൂട്ടി പെരുട്ടി വേവിച്ചു നല്ല ബ്രൗൺ കളർ ആയാൽ കറിവേപ്പില തൂകി വിളമ്പുന്ന ലിവർ റോസ്റ്റിനൊപ്പം നെയ്ച്ചോർ,പൊറോട്ട,പത്തിരി,ചപ്പാത്തി എന്നിവയോടൊപ്പം ആസ്വദിച്ചു കഴിക്കാം.

വെളിച്ചെണ്ണ

പച്ചമുളക്-2, ചതച്ചത്

ഇഞ്ചി-1ടീസ്പൂൺ, ചതച്ചത്

വെളുത്തുള്ളി -1ടീസ്പൂൺ,ചതച്ചത്

സവാള -1, ഇടത്തരം,ചെറുതായി അരിഞ്ഞത്

ചെറിയഉള്ളി -1കപ്പ്‌

ലിവർ -അര കിലോ

മഞ്ഞൾപ്പൊടി -അര ടീസ്പൂൺ

മല്ലിപ്പൊടി -1ടീസ്പൂൺ

മുളക് പൊടി -മുക്കാൽ ടീസ്പൂൺ

കുരുമുളക് പൊടി -ഒന്നര ടീസ്പൂൺ

ഉപ്പ്,ആവശ്യത്തിന്

പെരുംജീരകപ്പൊടി -അര ടീസ്പൂൺ

വെള്ളം,കുറച്ച്

കറിവേപ്പില

തയ്യാറാക്കേണ്ടത്:

ആദ്യമായി പാനിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക. രണ്ട് പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി,എന്നിവ ഒരു ടീസ്പൂൺ വീതം ചതച്ചത് ചേർത്ത് നന്നായി ഇളക്കുക.
പച്ച മണം മാറി വരുമ്പോൾ അതിലേക്ക് ഒരു ഇടത്തരം സവാള ചെറുതായി അരിഞ്ഞത്, ചേർത്ത് കൊടുക്കുക.

പാതി വഴന്നുവരുമ്പോൾ അതിലേക്ക് ചെറിയ ഉള്ളി ഒരു കപ്പ് ചേർത്ത് നന്നായി വാട്ടുക. വാടി വരുമ്പോൾ അതിലേക്ക് അര ടീസ്പൂൺ മഞ്ഞൾ പൊടി, ഒരു ടേബിൾ സ്പൂൺ മല്ലിപ്പൊടി, മുക്കാൽ ടേബിൾസ്പൂൺ മുളകുപൊടി,ഒന്നര ടീസ്പൂൺ കുരുമുളകുപൊടി, ആവശ്യത്തിന് ഉപ്പ്,അര ടീസ്പൂൺ പെരും ഞ്ചീരകപ്പൊടി,എന്നിവ ചേർത്തിളക്കുക.

പൊടികളുടെ പച്ചമണം മാറിവരുമ്പോൾ അതിലേക്ക് കഴുകി വൃത്തിയാക്കി വച്ചിരിക്കുന്ന അരക്കിലോ ലിവർ ചേർത്ത് കൊടുക്കുക.നന്നായി ഇളക്കി യോജിപ്പിച്ചതിനുശേഷം ചെറിയ തീയിൽ ഒന്ന് വേവിച്ചെടുക്കുക.
വളരെ കുറച്ച് വെള്ളം കൂടി ഒഴിച്ച് മൂടി വെച്ച് നന്നായി വേവിക്കുക. ആവശ്യത്തിന് കറിവേപ്പില ചേർത്ത് ഇളക്കി കൊടുക്കുക. അടിയിൽ പിടിക്കാതെ ഇടയ്ക്കിടെ ഇളക്കി കൊടുത്തു കൊണ്ടിരിക്കുക. കളർ മാറി ബ്രൗൺ കളർ ആകുമ്പോൾ വിളമ്പുന്ന പാത്രത്തിലേക്ക് മാറ്റാം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News