
ഹൈക്കോടതി നിലപാടിനെ സ്വാഗതം ചെയ്ത് വനിതാ കമ്മീഷൻ. മലയാള സിനിമാ മേഖലയിലുണ്ടായ ഒരു ക്രൂരമായ ആക്രമണത്തിൽ വിചാരണ നടക്കുന്ന സന്ദർഭത്തിൽ കേരളീയ സമൂഹം ഇക്കാര്യം ഗൗരവത്തിൽ കാണണംമെന്ന് വനിത കമ്മീഷൻ അധ്യക്ഷ പി സതീദേവി.
ഒരോ തൊഴിൽ മേഖലയും സ്ത്രികൾക്ക്മാന്യമായ തൊഴിൽ സാഹചര്യം ഒരുക്കണമെന്നും സതിദേവി പറഞ്ഞു. വനിതാ കമ്മീഷൻ്റെ നിലപാട് ഹൈക്കോടതി മുമ്പാകെ ബോധിപ്പിച്ചിട്ടുണ്ട്. ഈ നിലപാട് കൂടി പരിഗണിച്ചാവും ഉത്തരവ് ഉണ്ടായതെന്ന് ചെയർപേഴ്സൺ പി. സതീദേവി വ്യക്തമാക്കി.
സിനിമ ലൊക്കേഷനുകളില്‍ ആഭ്യന്തര പരാതി പരിഹാര സംവിധാനം വേണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഡബ്ല്യുസിസിയുടെ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. പത്തുപേരില്‍ കൂടുതല്‍ സ്ത്രീകള്‍ ജോലി ചെയ്യുന്ന മേഖലകളില്‍ പരാതി പരിഹാര സെല്‍ ഉണ്ടാകാനാണ് ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here