‘വെൽകം ബാക്ക് ഡിയറസ്റ്റ് ഭാവന’; സെറ്റിൽ അണിയറപ്രവർത്തകരുടെ സ്നേഹപ്രകടനം

അഞ്ച് വര്‍ഷത്തെ ഇടവേള കഴിഞ്ഞ് ഭാവന മലയാള സിനിമയിലേക്ക് വീണ്ടുമെത്തുന്ന സിനിമയുടെ പ്രഖ്യാപനം നടന്നത് കഴിഞ്ഞ ദിവസമാണ്. ആദിൽ മൈമുനാത്ത് അഷ്റഫ് സംവിധാനം ചെയ്യുന്ന ‘ന്‍റിക്കാക്കാക്കൊരു പ്രേമണ്ടാ‍ർന്ന്’ എന്ന സിനിമയിലൂടെയാണ് ഭാവന മലയാളത്തിൽ വീണ്ടും അഭിനയിക്കുന്നത്.

ഷറഫുദ്ദീനാണ് നായക വേഷത്തിലെത്തുന്നത്. റെനീഷ് അബ്‍ദുൾഖാദറാണ് നി‍ർമ്മാണം. നടൻ മമ്മൂട്ടിയാണ് പോസ്റ്റർ സോഷ്യൽമീഡിയയിലൂടെ പങ്കുവെച്ചത്. ഇപ്പോഴിതാ തന്‍റെ മടങ്ങിവരവിൽ സ്നേഹം അറിയിച്ചവർക്കും സിനിമാ സെറ്റിലെ വരവേൽപ്പിനും നന്ദി പറഞ്ഞിരിക്കുകയാണ് ഭാവന.

സിനിമയുടെ സെറ്റിൽ ഭാവനയെ അണിയറപ്രവർത്തകർ വരവേറ്റത് വെൽകം ബാക്ക് ഡിയറസ്റ്റ് ഭാവന എന്നെഴുതിയ കേക്ക് സമ്മാനിച്ചുകൊണ്ടായിരുന്നു. ഈ കേക്ക് മുറിക്കുന്ന ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ടാണ് ഭാവന സ്നേഹത്തിന് നന്ദി എന്ന് കുറിച്ച് ഇൻസ്റ്റയിൽ പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. ഭാവന മലയാളത്തിലേക്ക് മടങ്ങിയെത്തുന്നതായി അറിയിച്ചതോടെ സോഷ്യൽമീഡിയയിലുൾപ്പെടെ നിരവധിപേരാണ് താരത്തിന് ആശംകളറിയിച്ചിരുന്നത്.

ആഷിഖ് അബു സംവിധാനം ചെയ്യുന്ന സിനിമയിലൂടെയാണ് ഭാവന തിരിച്ചെത്തുന്നതെന്ന് മുമ്പ് വാർത്തകള്‍ പുറത്തുവന്നിരുന്നത്. എന്നാൽ നവാഗത സംവിധായകനോടൊപ്പമാണ് ഭാവനയുടെ മടങ്ങിവരവ്. കന്നഡ നിര്‍മ്മാതാവ് നവീനുമായുള്ള വിവാഹശേഷം കന്നഡ സിനിമയിലായിരുന്നു ഭാവന ഇക്കഴിഞ്ഞ 5 വ‍ർഷങ്ങൾ സജീവമായിരുന്നത്.

തഗരു, 99, ഇൻസ്പെക്ടര്‍ വിക്രം, ശ്രീകൃഷ്ണ അറ്റ് ജീമെയിൽ.കോം, ബജ്റംഗി 2, ഗോവിന്ദ ഗോവിന്ദ തുടങ്ങിയ കന്നഡ സിനിമകളിൽ അടുത്തിടെ ഭാവന അഭിനയിച്ചിരുന്നു. 2002-ൽ ‘നമ്മൾ’ എന്ന സിനിമയിലൂടെയാണ് ഭാവന സിനിമയിൽ അരങ്ങേറിയത്. ശേഷം നിരവധി ശ്രദ്ധേയ കഥാപാത്രങ്ങൾ താരം അവതരിപ്പിച്ചിട്ടുണ്ട്.

അതേസമയം, താൻ മലയാളം സിനിമയിൽ നിന്ന് വിട്ടു നിന്ന സമയത്തും ഭദ്രൻ, ഷാജി കൈലാസ്, ആഷിക് അബു, പൃഥ്വിരാജ്, ജയസൂര്യ, ജിനു എബ്രഹാം തുടങ്ങിയവർ തന്നോട് കഥകൾ പറയുകയും മലയാളത്തിലേക്ക് തിരിച്ചുവിളിക്കുകയും ചെയ്തിരുന്നുവെന്ന് കഴിഞ്ഞ ദിവസം ഭാവന ഒരഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു. അതിന് പിന്നാലെയാണ് ഇപ്പോള്‍ സിനിമയുടെ ടൈറ്റിൽ പോസ്റ്റർ പുറത്തുവന്നിരിക്കുന്നത്. സഹോദരി-സഹോദര ബന്ധമാണ് സിനിമയുടെ പ്രമേയമെന്നാണ് പോസ്റ്റര്‍ നല്‍കുന്ന സൂചന.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

You may also like