
യുദ്ധ സാഹചര്യത്തില്‍ റഷ്യക്കുമേല്‍ നാലാംഘട്ട ഉപരോധം ഏര്‍പ്പെടുത്തി യൂറോപ്യന്‍ യൂണിയന്‍. സ്റ്റീല്‍, ആഡംബര വസ്തുക്കളുടെ കയറ്റിറക്കുമതിക്കും റഷ്യയുടെ ഊര്‍ജമേഖലയില്‍ നിക്ഷേപം നടത്തുന്നതിനുമാണ് വിലക്ക്. റഷ്യയെ പിന്തുണയ്ക്കുന്ന ബിസിനസ് പ്രമുഖരുടെ സ്വത്തുവകകളും മരവിപ്പിച്ചു.
റഷ്യയുടെ ‘അഭിമത രാഷ്ട്ര’ പദവി എടുത്തുകളയാനും അംഗത്വത്തിനായി ബെലാറസ് സമര്‍പ്പിച്ച അപേക്ഷ പരിശോധിക്കുന്നത് നിര്‍ത്തിവയ്ക്കാനും ലോക വ്യാപാര സംഘടനയോട് ആവശ്യപ്പെടാനും തീരുമാനിച്ചു.ബ്രിട്ടനും കൂടുതല്‍ ഉപരോധം പ്രഖ്യാപിച്ചു. ആഡംബര വസ്തുക്കള്‍ റഷ്യയിലേക്ക് കയറ്റുമതി ചെയ്യുന്നത് പൂര്‍ണമായും വിലക്കി. വോഡ്ക ഉള്‍പ്പെടെയുള്ള ഉല്‍പ്പന്നങ്ങള്‍ ഇറക്കുമതി ചെയ്യുന്നതിന് പ്രത്യേക തീരുവയും ഈടാക്കും.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here