ഒടുവിൽ തീരുമാനമായി ; രാജ്യസഭാ സ്ഥാനാര്‍ത്ഥിയെ നാളെ പ്രഖ്യാപിക്കുമെന്ന് സുധാകരന്‍

രാജ്യസഭാ സ്ഥാനാര്‍ത്ഥിയെ നാളെ പ്രഖ്യാപിക്കുമെന്ന് കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന്‍.സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ മാനദണ്ഡം നിശ്ചയിച്ചിട്ടില്ലെന്നും അന്തിമ പട്ടികയിൽ ചർച്ച നടത്തി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുമെന്നും കെ. സുധാകരന്‍ പറഞ്ഞു.

ഏറെ അനിശ്ചിതത്വത്തിനും ആശങ്കകൾക്കും ഒടുവിലാണ് രാജ്യസഭാ സ്ഥാനാര്‍ത്ഥിയെ നാളെ പ്രഖ്യാപിക്കുമെന്ന് കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരൻ വ്യക്തമാക്കിയത്.രാജ്യസഭാ സ്ഥാനാർത്ഥിത്വത്തിനായി രാഷ്ട്രീയ വടംവലികൾ ശക്തമായതോടെ കെ സുധാകരൻ കോൺഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി.

ഇതിനു പിന്നാലെയാണ് സ്ഥാനാർത്ഥി പ്രഖ്യാപനം നാളെ ഉണ്ടായേക്കുമെന്ന് കെ സുധാകരൻ മാധ്യമങ്ങളോട് പറഞ്ഞത്.സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ മാനദണ്ഡം നിശ്ചയിച്ചിട്ടില്ലെന്നും കെ സുധാകരൻ വ്യക്തമാക്കി.എന്നാൽ യുവാക്കൾക്ക് പരിഗണന നൽകുന്നതിനെ പറ്റി ആലോചിക്കുന്നതായും കെ സുധാകരൻ വ്യക്തമാക്കി.

അതേസമയം കെ.മുരളീധരന്‍ സോണിയ ഗാന്ധിക്ക് കത്തുനല്‍കിയതില്‍ തെറ്റില്ലെന്നും കോണ്‍ഗ്രസില്‍ എല്ലാക്കാലത്തും എതിരഭിപ്രായങ്ങള്‍ ഉയരാറുണ്ടെന്നും കെ. സുധാകരൻ പറഞ്ഞു.തിരഞ്ഞെടുപ്പിൽ തോറ്റവരെ രാജ്യസഭാ സ്ഥാനാർത്ഥിയായി പരിഗണിക്കരുതെന്ന് ആവശ്യപ്പെട്ട് കെ മുരളീധരൻ ഹൈക്കമാൻഡിന് കത്ത് അയച്ചിരുന്നു.

പാർലമെന്റിൽ സംസാരിക്കാനുള്ള കഴിവും നോക്കി വേണം സ്ഥാനാർത്ഥിയെ തിരഞ്ഞെടുക്കാൻ എന്നും കെ മുരളീധരൻ കത്തിൽ വ്യക്തമാക്കിയിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

Latest News