ആശ്വസിക്കാനായിട്ടില്ലെന്ന മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന.ആഗോളതലത്തിൽ ഒരു മാസത്തോളം കൊവിഡ് നിരക്ക് കുത്തനെ കുറഞ്ഞ ശേഷം വീണ്ടും രോഗബാധ ഉയർന്നുകൊണ്ടിരിക്കുകയാണെന്നാണ് ഡബ്ല്യു.എച്ച്.ഒ നൽകുന്ന മുന്നറിയിപ്പ്. ഇപ്പോൾ കാണുന്നത് മഞ്ഞുമലയുടെ അറ്റം മാത്രമാണെന്ന് ഡബ്ല്യു.എച്ച്.ഒ തലവൻ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു.
ആഗോളതലത്തിൽ ടെസ്റ്റ് നിരക്ക് പാടെ കുറഞ്ഞപ്പോഴും രോഗബാധ ഉയർന്നുകൊണ്ടിരിക്കുകയാണെന്ന് ഡബ്ല്യു.എച്ച്.ഒ സൂചിപ്പിക്കുന്നു. അതീവ വ്യാപനശേഷിയുള്ള ഒമൈക്രോൺ വകഭേദവും ഒമൈക്രോണിന്റെ ബിഎ.2 ഉപവകഭേദവുമാണ് കൊവിഡ് കേസുകൾ വീണ്ടും ഉയരാൻ കാരണമെന്ന് സംഘടന ചൂണ്ടിക്കാട്ടുന്നു.
ഇതോടൊപ്പം പൊതുസാമൂഹിക-ആരോഗ്യ ജാഗ്രതാ മുൻകരുതലുകളിൽ ഇളവ് പ്രഖ്യാപിച്ചതും മറ്റൊരു കാരണമായി പറയുന്നു.ചില രാജ്യങ്ങളിൽ ടെസ്റ്റ് നിരക്ക് കുറയുമ്പോഴാണ് കൊവിഡ് കേസുകളിൽ ഇപ്പോൾ വർധന റിപ്പോർട്ട് ചെയ്യുന്നതെന്ന് ടെഡ്രോസ് അദാനോം പറഞ്ഞു. അതിനർത്ഥം മഞ്ഞുമലയുടെ അറ്റം മാത്രമാണ് നമ്മൾ ഇപ്പോൾ കാണുന്നതെന്നും വൈറസ് വ്യാപനത്തിനെതിരെ കൂടുതൽ ജാഗ്രത ആവശ്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.