അശ്ലീല ചുവയുള്ള ആംഗ്യം കാണിച്ചു, മറ്റുള്ളവർ കേൾക്കെ വേശ്യയെന്ന് വിളിച്ചു; ലീഗ്‌ നേതാവിനെതിരെ പരാതിയുമായി വനിതാ പ്രവർത്തക

അശ്ലീല ചുവയുള്ള ആംഗ്യം കാണിച്ചുവെന്നും മറ്റുള്ളവർ കേൾക്കെ വേശ്യയെന്ന് വിളിച്ചുവെന്നും തുട്യങ്ങി ലീഗ്‌ നേതാവിനെതിരെ  പരാതിയുമായി രംഗത്തെത്തിയിരിക്കുകയാണ് വനിതാ പ്രവർത്തക.

മുസ്ലീം ലീഗ് തിരൂരങ്ങാടി നിയോജക മണ്ഡലം ജനറൽ സെക്രട്ടറി കാവുങ്ങൽ കുഞ്ഞിമരക്കാർക്കെതിരെ വനിതാ ലീഗ് പ്രവർത്തകയുടെ പരാതി. യോഗത്തിനിടെ അശ്ലീല ചുവയുള്ള ആംഗ്യം കാണിച്ചെന്നും മറ്റുള്ളവർ കേൾക്കെ വേശ്യയെന്ന് വിളിച്ചെന്നുമാണ്‌ പരാതി.

തിരൂരങ്ങാടി പൊലീസിലാണ്‌ യുവതി പരാതി നൽകിയത്‌. കുണ്ടൂർ മുസ്ലിം ലീഗ്‌ ഓഫീസിൽ നടന്ന പഞ്ചായത്ത്‌ വനിതാ ലീഗിന്റെ യോഗത്തിലാണ്‌ സംഭവം. യുവതിയുടെ പരാതിയില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

കഴിഞ്ഞ ഡിസംബര്‍ ഒന്നാം തിയ്യതി നിയോജകമണ്ഡലം ഓഫീസില്‍ വച്ച് മറ്റാളുകള്‍ കേള്‍ക്കെ അപമാനിക്കുന്ന തരത്തില്‍ അശ്ലീല ആംഗ്യം കാണിച്ചെന്നും വേശ്യ എന്നും വിളിച്ചെന്നുമാണ് ഇവര്‍ പരാതിയില്‍ പറയുന്നത്.

ഇന്ന് ഉച്ചയോടെയാണ് യുവതി പൊലീസില്‍ പരാതി നല്‍കിയത്. പല തവണ പാര്‍ട്ടി നേതൃത്വത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തകയും നടപടി സ്വീകരിക്കാന്‍ യുവതി ആവശ്യപ്പെടുകയും ചെയ്തിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

You may also like

Latest News