മലയാളത്തിന്‍റെ യുവതരംഗം ദുല്‍ഖര്‍ സല്‍മാന്‍നായകനായെത്തുന്ന പോലീസ് സ്റ്റോറി ‘സല്യൂട്ട്’ സോണി ലിവില്‍ റിലീസ് ചെയ്തു. നാളെ റിലീസ് ചെയ്യുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും പറഞ്ഞതിലും ഒരു ദിവസം മുന്‍പേ ചിത്രം റിലീസ് ചെയ്ത് ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ് ദുല്‍ഖര്‍. അദ്ദേഹത്തിന്‍റെ തന്നെ ഉടമസ്ഥതയിലുള്ള വേഫറര്‍ ഫിലിംസാണ് സല്യൂട്ട് നിര്‍മിച്ചിരിക്കുന്നത്. റോഷന്‍ ആന്‍ഡ്രൂസാണ് സംവിധാനം.
സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട് ഉണ്ടായ തര്‍ക്കങ്ങളെ തുടര്‍ന്ന് ദുല്‍ഖറിനും അദ്ദേഹത്തിന്‍റെ നിര്‍മാണ കമ്പനിക്കും തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ചിത്രം ഒടിടി റിലീസ് ചെയ്യുന്നതിന് എതിരെയാണ് തിയേറ്റര്‍ ഉടമകള്‍ രംഗത്തെത്തിയത്.
ദുല്‍ഖര്‍ പൊലീസ് ഉദ്യോഗസ്ഥനായി അഭിനയിക്കുന്ന ചിത്രം ജനുവരി 13ന് തിയേറ്ററുകളില്‍ എത്താനാണ് ആദ്യം തീരുമാനിച്ചിരുന്നത്, എന്നാല്‍ കേരളത്തില്‍ കൊവിഡ്-19 കേസുകളുടെ വര്‍ദ്ധനവും ഒമൈക്രോണ്‍ വേരിയന്റിന്റെ ഭീഷണിയും കാരണം റിലീസ് മാറ്റിവയ്ക്കുകയായിരുന്നു.
ബോബി-സഞ്ജയ് ടീമിന്‍റെതാണ് തിരക്കഥ. ബോളിവുഡ് നടി ഡയാന പെന്‍റിയാണ് ചിത്രത്തിലെ നായിക. മനോജ് കെ. ജയന്‍, വിജയരാഘവന്‍, ലക്ഷ്മി ഗോപാലസ്വാമി, സായ്കുമാര്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളില്‍ ചിത്രം ലഭ്യമാകും.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.