സിനിമാ സംഘടനകളിൽ സ്ത്രീകൾ 10 പേരിൽ കൂടുതൽ ഉണ്ടങ്കിൽ കമ്മിറ്റി നിർബന്ധമായും രുപീകരിക്കണം: ഹൈക്കോടതി

മലയാളസിനിമാ മേഖലയിൽ സ്ത്രീ പീഡന പരാതികൾ  പരിഹരി ക്കുന്നതിന് ആഭ്യന്തര പരാതി പരിഹാര സമിതികൾ രൂപീകരിക്കണമെന്ന്   ഹൈക്കോടതി.

1. ഓരോ സിനിമയേയും ഓരോ സ്ഥാപനമായി കണക്കാക്കി ആഭ്യന്തര സമിതികൾ രൂപീക രിക്കണം.

2. സിനിമാ സംഘടനകളിൽ സ്ത്രീകൾ 10 പേരിൽ കൂടുതൽ ഉണ്ടങ്കിൽ കമ്മിറ്റി നിർബന്ധമായും രുപീകരിക്കണം

3. സ്ത്രീകൾ പത്തിൽ താഴെയാണങ്കിൽ സർക്കാർ രൂപീകരിച്ചിട്ടുള്ള പ്രാദേശീക സമിതികളെ സമീപിക്കണം.

4 . താര സംഘടനയായ അമ്മ പാർലമെൻ്റ് പാസാക്കിയ നിയമ പ്രകാരം തന്നെ പരാതി പരിഹാര സെൽ രൂപീകരിക്കണം.

5. സിനിമാ മേഖലയിലെ സംഘടനകൾക്ക് മൊത്തത്തത്തിൽ ഒരു കമ്മിറ്റി രൂപീകരിക്കുന്നത് അഭികാമ്യമായിരിക്കും.

6. ജോലി സ്ഥലത്ത് പീഡനത്തിനിരയായാൽ

സ്ത്രീകൾ സർക്കാർ തലത്തിലുള്ള പ്രാദേശിക സമിതിയിൽ പരാതി നൽകണമെന്നും കോടതി ഉത്തരവിൽ നിർദേശിച്ചു. രാഷ്ട്രീയ  പാർട്ടികളിലും സമാന സംവിധാനം

വേണമെന്ന ആവശ്യം കോടതി നിരസിച്ചു. തൊഴിലാളി – തൊഴിലുടമ ബന്ധം ഇല്ലാത്ത സാഹചര്യത്തിലാണ് രാഷ്ട്രീയ പാർട്ടികളിൽ സ്ത്രീകൾക്കെതിരായ അതിക്രമങ്ങളുമായി ബന്ധപ്പെട്ട പരാതികൾ പരിഹരിക്കുന്നതിനുള്ള ആഭ്യന്ത പരാതി പരിഹാര സെൽ വേണമെന്ന ആവശ്യം തള്ളിയത്.

തൊഴിലിടങ്ങളിൽ പരാതി പരിഹാര സംവിധാനം വേണമെന്നാവശ്യപ്പെട്ട്  വിമൻ ഇൻ സിനിമാ കളക്ടീവ് സമർപ്പിച്ച ഹർജിയിലാണ് ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബഞ്ചിൻ്റെ ഉത്തരവ്.

സിനിമാ മേഖലയിൽ സത്രീകൾ ചുഷണം ചെയ്യപ്പെടുന്നുണ്ടന്ന് വ്യാപക പരാതി ഉയർന്നതും നടി ആക്രമിക്കപ്പെട്ടതുമായ സാഹചര്യത്തിലാണ് ഡബ്ളിയുസിസി കോടതിയെ സമീപിച്ചത് . തൊഴിലിടങ്ങളിൽ സ്ത്രീകളുടെ പരാതി കേൾക്കുന്നതിന് സമിതി രുപീകരിക്കണമെന്ന വിശാഖ കേസിലെ സുപ്രീം കോടതി ഉത്തരവ് നടപ്പാക്കിയിട്ടല്ലന്ന്  ചൂണ്ടിക്കാട്ടിയാണ്  വിമൻ ഇൻ സിനിമ കളക്ടിവ് കോടതിയെ സമീപിച്ചത്.

കമ്മിറ്റി രൂപീകരിക്കാൻ തയ്യാറണന്ന് സിനിമ സംഘടനകളായ അമ്മയും ഫെഫ്ക്കയും കോടതിയെ അറിയിച്ചിരുന്നു. സിനിമാ മേഖലയിൽ നിന്നുള്ള വനിതകളെ ഉൾപ്പെടുത്തി കമ്മിറ്റി രൂപീകരിക്കാൻ നിർദേശം നൽകിയിട്ടുണ്ടന്ന് വനിതാ കമ്മീഷനും കോടതിയെ അറിയിച്ചു.

സിനിമാ മേഖലയിലെ പ്രശ്നങ്ങൾ പഠിച്ച ജസ്റ്റീസ് ഹേമ കമ്മിഷൻ റിപ്പോർട് നടപ്പാക്കാൻ സർക്കാരിനോട് നിർദേശിക്കണമെന്ന ആവശ്യം കോടതി നേരത്തെ നിരസിച്ചിരുന്നു. കോടതിക്ക് സർക്കാരിനോട് നിർദേശിക്കാനാവില്ലന്നും റിപ്പോർട് നടപ്പാക്കുന്നത് സർക്കാരിൻ്റെ അധികാര പരിധിയിൽ വരുന്ന കാര്യമാണന്നും കോടതി വ്യക്തമാക്കി.

റിപ്പോർട് നടപ്പാക്കണമെന്നും കമ്മീഷന് സാക്ഷികൾ നൽകിയ മൊഴിയിൽ പറയുന്നവർക്കെതിരെ നടപടി വേണമെന്നും ആവശ്യപ്പെട്ട് ദിശ എന്ന സന്നദ്ധ സംഘടനയാണ് കോടതിയെ സമീപിച്ചത്. പീഡന പരാതികൾ പരിഗണിക്കുന്നതിന് ജില്ലാതല ങ്ങളിലായി 258  നോഡൽ ഓഫീസറെ നിയമിച്ചിട്ടുണ്ടന്നും സർക്കാർ അറിയിച്ചു. സർക്കാർ വാദം അംഗീകരിച്ചാണ് കോടതിയുടെ നടപടി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News