
പോളിറ്റ്ബ്യൂറോ അംഗം മുഹമ്മദ് സലീം സിപിഐഎം ബംഗാള്‍ സെക്രട്ടറി. കൊല്‍ക്കത്തയില്‍ നടന്ന സി പി എം സംസ്ഥാന സമ്മേളനത്തിലാണ് മുഹമ്മദ് സലീമിനെ തെരഞ്ഞെടുത്തത്.
80 അംഗ സംസ്ഥാന കമ്മിറ്റിയോടൊപ്പമാണ് സിപിഐ(എം) പശ്ചിമ ബംഗാൾ സംസ്ഥാന സെക്രട്ടറിയായി സഖാവ് മുഹമ്മദ് സലിം തെരഞ്ഞെടുക്കപ്പെട്ടത്.എസ് എഫ് ഐയിലൂടെയാണ് രാഷ്ട്രീയ രംഗത്ത് എത്തിയത്.
2015ലെ വിശാഖപട്ടണം പാര്‍ട്ടി കോണ്‍ഗ്രസിലാണ് മുഹമ്മദ് സലീം പോളിറ്റ്ബ്യൂറോയിലെത്തുന്നത്. ഒന്നര പതിറ്റാണ്ടോളം പാര്‍ലിമെന്റ് അംഗമായിരുന്ന സലീം നേരത്തെ ബംഗാള്‍ സംസ്ഥാന മന്ത്രിയുമായിരുന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here