‘മമ്മൂട്ടി സാര്‍ തന്നെയാണ് പെര്‍ഫക്ട്’; അല്ലു അര്‍ജുന്‍

തെലുങ്കു സിനിമകളിലൂടെ ഇന്ത്യ മുഴുവന്‍ വമ്പന്‍ ഫാന്‍ബേസ് നേടിയെടുത്ത യുവതാരമാണ് അല്ലു അര്‍ജുന്‍. മലയാളത്തിലും അല്ലുവിന്റെ ചിത്രങ്ങൾക്ക് ഏറെ ജനപ്രീതിയാണ് ലഭിക്കുന്നത് . അതിനൊരു ഉത്തമഉദാഹരണമാണ് അല്ലുവിനെ അവസാനമായി പുറത്തിറങ്ങിയ ചിത്രം പുഷ്പ. ദാദാ സാഹേബ് ഫാല്‍ക്കേ ഫിലിം ഫെസ്റ്റിവലില്‍ ഫിലിം ഓഫ് ദ ഇയറായി ചിത്രത്തെ തിരഞ്ഞെടുത്തിരുന്നു.

ലോകമാകമാനം വമ്പന്‍ ഹൈപ്പുമായെത്തിയ ‘സ്‌പൈഡര്‍മാന്‍ നോ വേ’ ഹോമുമായുള്ള ക്ലാഷിനിടയിലും മികച്ച പ്രകടനമാണ് പുഷ്പ തിയേറ്ററുകളില്‍ കാഴ്ചവെച്ചത്. വടക്കേ ഇന്ത്യയിലാകെ പരിമിതമായ തിയേറ്ററുകളില്‍ മാത്രമാണ് റിലീസ് ചെയ്തതെങ്കിലും ഒരു ദിവസം കൊണ്ട് 3.5 കോടിയാണ് പുഷ്പ നേടിയത്.

ഇപ്പോഴിതാ മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിയെക്കുറിച്ച് നടന്‍ അല്ലു അര്‍ജുന്‍ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ഹോളിവുഡ് ക്ലാസിക്കായ ഗോഡ്ഫാദര്‍ എന്ന സിനിമ ഇന്ത്യന്‍ ഭാഷയില്‍ ചെയ്യുകയാണെങ്കില്‍ അതിന് നടന്‍ മമ്മൂട്ടി തന്നെയാണ് പെര്‍ഫക്ട് എന്നാണ് അല്ലു പറയുന്നത്.

ഹോളിവുഡ് സിനിമകള്‍ അതുപോലെ ഇന്ത്യന്‍ ഭാഷകളില്‍ ചെയ്യുമ്പോള്‍ ആരെയായിരിക്കും പ്രധാന കഥാപാത്രമായി തെരഞ്ഞെടുക്കുക, എന്ന അവതാരകന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു താരം.

”എനിക്ക് തോന്നുന്നു മമ്മൂട്ടി സാര്‍. മമ്മൂട്ടി സാര്‍ ആയിരിക്കും പെര്‍ഫക്ട്,” അല്ലു അര്‍ജുന്‍ പറഞ്ഞു.

1972ല്‍ പുറത്തിറങ്ങിയ മാഫിയ- ക്രൈം സിനിമയായ ഗോഡ്ഫാദര്‍ ഹോളിവുഡിലെ എക്കാലത്തെയും വലിയ ബ്ലോക്ക്ബസ്റ്ററുകളിലൊന്നാണ്. മികച്ച ചിത്രത്തിനും നടനുമടക്കമുള്ള ആ വര്‍ഷത്തെ ഓസ്‌കറുകളും സിനിമ നേടിയിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here