
പശ്ചിമ ബംഗാളിലെ ബാലിഗഞ്ച് നിയമസഭ മണ്ഡലത്തിലേക്കുള്ള ഉപതെരഞ്ഞെടുപ്പില്‍ സിപിഐ എം സ്ഥാനാര്‍ത്ഥിയായി സൈറാ ഷാ ഹലിം മത്സരിക്കും. സംസ്ഥാന മന്ത്രി സുബ്രത മുഖര്‍ജിയുടെ നിര്യാണത്തെ തുടര്‍ന്നാണ് ബാലിഗഞ്ചില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.
പൗരത്വ രജിസ്റ്ററിനെതിരായ പ്രക്ഷോഭത്തില്‍ സജീവ പങ്കുവഹിച്ച സൈറ ആക്ടിവിസ്റ്റെന്ന നിലയിലും എഴുത്തുകാരിയും പ്രഭാഷകയും എന്ന നിലയിലും ശ്രദ്ധേയയാണ്.
മുന്‍ കേന്ദ്രമന്ത്രിയും ഗായകനുമായ ബാബുല്‍ സുപ്രിയോയാണ് ഇവിടെതൃണമൂല്‍ സ്ഥാനാര്‍ത്ഥി. രണ്ട് തവണ ബി.ജെ.പി എം.പിയായിരുന്ന സുപ്രിയോ കഴിഞ്ഞ വര്‍ഷം പാര്‍ട്ടി വിട്ട് ടി.എം.സിയില്‍ ചേര്‍ന്നിരുന്നു.
സിപിഐ എം നേതാവും ജനകീയ ഡോക്ടറുമായ ഡോ.ഫൗദ് ഹലിം ആണ് ഭര്‍ത്താവ്. അദ്ദേഹം 2011 ല്‍ ഇവിടെ നിന്ന് നിയമസഭയിലേക്ക് മത്സരിച്ചിരുന്നു. പ്രശസ്ത നടന്‍ നസറുദീന്‍ ഷായുടെ അനന്തിരവളുമാണ് സൈറ.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here