
ചങ്ങനാശേരി കെ റെയിൽ സമരത്തിൽ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കെ റെയിലുമായി ബന്ധപ്പെട്ടുള്ള സർക്കാർ നടപടികളെല്ലാം സമാധാനപരമായാണ് മുന്നോട്ടുപോകുന്നത്. എന്നാൽ, എങ്ങനെയെങ്കിലും പ്രകോപിപ്പിക്കാനാണ് പ്രതിപക്ഷ ശ്രമം. കോൺഗ്രസ് ഇത്തരം പ്രകോപന ശ്രമങ്ങളിൽ നിന്ന് പിന്മാറണമെന്നും മുഖ്യമന്ത്രി നിയമസഭയിൽ ആവശ്യപ്പെട്ടു.
കോട്ടയം ചങ്ങനാശ്ശേരി മാടപ്പള്ളിയിലാണ് കെ റെയിൽ വിരുദ്ധ സമരത്തിൽ സംഘർഷമുണ്ടായത്.സർവ്വെയുടെ ഭാഗമായി കല്ലിടാൻ എത്തിയ ഉദ്യോഗസ്ഥരെ തടഞ്ഞ പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.കല്ലിടീലിനെത്തിയ വാഹനത്തിന്റെ ചില്ല് അടിച്ചു തകർത്തു.യുഡിഎഫ്, ബിജെപി പിന്തുണയോടെയായിരുന്നു സമരം.
കെ റെയിൽ സിൽവർ ലൈൻ വിരുദ്ധ സമരസമിതിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. സമരത്തിൻറെ തുടക്കത്തിൽ തന്നെ സർവ്വേയുടെ ഭാഗമായി കല്ലിടീലിനെത്തിയ വാഹനത്തിൻറെ ചില്ല് പ്രതിഷേധക്കാർ തകർത്തു.
പിന്നീട് സർവ്വേക്കായി എത്തിയ ഉദ്യോഗസ്ഥരെയും ഇവർ തടഞ്ഞു.പ്രതിഷേധത്തിൽ കുട്ടികളെ പങ്കെടുപ്പിക്കരുതെന്ന് പൊലീസ് നിരവധി തവണ ആവശ്യപ്പെട്ടു. എന്നാൽ ഇതു വകവെക്കാതെ കുട്ടികളെ കവചം ആക്കി സമരം തുടർന്നു.
മണ്ണെണ്ണ കുപ്പിയുമായി ആത്മഹത്യാ ഭീഷണി മുഴക്കി പ്രതിഷേധിച്ചവർ മണ്ണെണ്ണ ശരീരത്തിലേക്ക് ഒഴിച്ചതോടെയാണ് പൊലീസ് അറസ്റ്റ് നടപടിയിലേക്ക് നീങ്ങിയത്.
സമരത്തിൽ പങ്കെടുത്ത 24 പേരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. രണ്ട് വനിതാ പൊലീസ് ഉദ്യോഗസ്ഥർക്ക് സംഘർഷത്തിൽ പരിക്കേൽക്കുകയും ചെയ്തു. പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കിയശേഷം കെ റെയിൽ ഉദ്യോഗസ്ഥർ കല്ലിട്ട ശേഷമാണ് മടങ്ങിയത്.സംയുക്ത സമര സമിതിയുടെ പേരിൽ കോൺഗ്രസും ബിജെപിയും ഒരുമിച്ചു സമരം ചെയ്യുന്ന കാഴ്ചയാണ് കോട്ടയത്തു കാണാനായത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here