ജി 23 നേതാക്കളെ തണുപ്പിക്കാന്‍ അനുനയ നീക്കവുമായി സോണിയാഗാന്ധി

ജി 23 നേതാക്കളെ തണുപ്പിക്കാന്‍ അനുനയ നീക്കവുമായി സോണിയാഗാന്ധി.ഗുലാംനബി ആസാദുമായി സോണിയ ഫോണില്‍ സംസാരിച്ചു. കെ.സി.വേണുഗോപാലിനെ മാറ്റണമെന്ന് ജി 23 നേതാക്കള്‍. ജി 23 ലെ ഒരു വിഭാഗം നേതാക്കള്‍ ഇന്നും ഗുലാംനബിയുടെ വസതിയില്‍ യോഗം ചേര്‍ന്നു.

നെഹ്റു കുടുംബം മാറി നില്‍ക്കണമെന്ന് ആവശ്യപ്പെടുന്ന കപില്‍ സിബലിന്റെ അഭിമുഖം പുറത്തുവന്നതിന് പിന്നാലെ സോണിയാഗാന്ധി ഗുലാംനബി ആസാദുമായി സംസാരിച്ചു. തര്‍ക്കങ്ങള്‍ ചര്‍ച്ചയിലൂടെ തീര്‍ക്കാം എന്നായിരുന്നു സോണിയയുടെ അഭിപ്രായം.

വൈകിട്ട് ഗുലാംനബി ആസാദിന്റെ വസതിയില്‍ യോഗം ചേര്‍ന്ന ജി 23 നേതാക്കള്‍ കോണ്‍ഗ്രസില്‍ എല്ലാ തലത്തിലും കൂട്ടായ തീരുമാനം വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യങ്ങളില്‍ കൂടുതല്‍ ചര്‍ച്ചക്കായി സോണിയാന്ധിയെ ഗുലാംനബി ആസാദ് വീണ്ടും കാണും.

ആ കൂടിക്കാഴ്ചയില്‍ രാഹുലും പ്രിയങ്കയും പങ്കെടുക്കുമെന്നും എ.ഐ.സി.സി വൃത്തങ്ങള്‍ സൂചന നല്‍കി. ഇന്നലെ ജി 23 നേതാക്കളുടെ യോഗത്തില്‍ പങ്കെടുത്ത മുന്‍ ഹരിയാന മുഖ്യമന്ത്രി ഭൂപേന്ദ്ര സിംഗ് ഹൂഡ രാഹുല്‍ ഗാന്ധിയുമായി ചര്‍ച്ച നടത്തി. അതിന് ശേഷം ഗുലാംനബിയുടെ വസതിയില്‍ ഹൂഡയും ആനന്ദ ശര്‍മ്മയും. ജി 23 നേതാക്കളുടെ നിലപാട്.

തെരഞ്ഞെടുപ്പ് പരാജയം ഉണ്ടായ അഞ്ച് സംസ്ഥാനങ്ങളിലെ പി.സി.സി. അദ്ധ്യക്ഷന്മാരെ മാറ്റിയതുപോലെ സംഘടന ചുമതലയുള്ള ജന.സെക്രട്ടറി കെ.സി.വേണുഗോപാലിനെ മാറ്റണമെന്ന ആവശ്യവും ഇപ്പോള്‍ ജി 23 നേതാക്കള്‍ ഉന്നയിക്കുന്നുണ്ട്.

പഞ്ചാബിലെ പ്രശ്നങ്ങള്‍ക്ക് കാരണം വേണുഗോപാല്‍ ഉള്‍പ്പെടെയുള്ള നേതാക്കളുടെയാണ് വീഴ്ചയാണെന്ന് നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു. സമവായത്തിന്റെ പാതയില്‍ നീങ്ങാന്‍ ശ്രമിക്കുമ്പോള്‍  ജി23 ആവശ്യപ്പെടുന്ന ഇത്തരം ചില വിഷയങ്ങളില്‍ ഹൈക്കമാന്റ് തീരുമാനം എടുത്തേക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here