മുഹമ്മദ്‌ സലീം സിപിഐഎം പശ്‌ചിമ ബംഗാൾ സെക്രട്ടറി

സിപിഐഎം പശ്ചിമ ബംഗാൾ സംസ്‌ഥാന സെക്രട്ടറിയായി പൊളിറ്റ്‌ ബ്യൂറോ അംഗം മുഹമ്മദ്‌ സലീ(66)മിനെ തെരഞ്ഞെടുത്തു. കൊൽക്കത്തയിലെ പ്രമോദ് ദാസ് ഗുപ്ത ഭവനിൽ 15 മുതൽ മൂന്ന്‌ ദിവസമായി ചേർന്ന സമ്മേളനമാണ്‌ മുഹമ്മദ്‌ സലീമിനെ തെരഞ്ഞെടുത്തത്‌.

ഡിവൈഎഫ്‌ഐ ദേശീയ സെക്രട്ടറിയായിരുന്ന സലീം രണ്ട്‌ തവണ ലോകസഭാംഗവുമായിരുന്നു. റായ്‌ഗഞ്ച് , കൽക്കത്ത നോർത്ത്‌ ഈസ്‌റ്റ്‌ മണ്‌ഡലങ്ങളെയാണ്‌ പ്രതിനിധീകരിച്ചിരുന്നത്‌. 1977ൽ പാർട്ടി അംഗമായ സലീം 1995ൽ കേന്ദ്ര കമ്മിറ്റിയംഗവും 2015ൽ പൊളിറ്റ്‌ ബ്യൂറോ അംഗവുമായി.

80 അംഗ സംസ്‌ഥാന കമ്മിറ്റിയേയും സമ്മേളനം തെരഞ്ഞെടുത്തു. കമ്മിറ്റിയിൽ 26 പേർ പുതുമുഖങ്ങളും 15 പേർ വനിതകളുമാണ്‌. സെക്രട്ടറിയറ്റ്‌ പാർട്ടി കോൺഗ്രസ്‌ കഴിഞ്ഞശേഷം രൂപീകരിക്കും. സമ്മേളനം ഇന്ന്‌ സമാപിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News