സിനിമാ ലൊക്കേഷനിലെ പരാതി പരിഹാര സെൽ രൂപീകരിക്കാനുള്ള ഹൈക്കോടതി വിധി സ്വാഗതാർഹം

കേരളത്തിലെ ഓരോ സിനിമാ ലൊക്കേഷനിലും ആഭ്യന്തര പരാതി പരിഹാര സെൽ രൂപീകരിക്കണമെന്ന ഹൈക്കോടതി ഉത്തരവ് വളരെ നല്ല തീരുമാനമെന്ന് ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്ത്. വനിത കമ്മീഷനുമായും വിഷയം ചർച്ച ചെയ്തിട്ടുണ്ട്. 23 ന് എല്ലാ സിനിമ സംഘടനളെയും വനിത കമ്മീഷൻ യോഗം വിളിച്ചിട്ടുണ്ട്. ഈ യോഗത്തിൽ സിനിമാ സംഘടനകൾക്ക് പറയാനുള്ളത് കേൾക്കും. ഇതിന് ശേഷം കമ്മിറ്റിയ്ക്ക് രൂപം നൽകുമെന്നും രഞ്ജിത്ത് പറഞ്ഞു.

എല്ലാ ജോലി സ്ഥലങ്ങളിലും ഇത്തരം സമിതികൾ വേണം. ഇത്തരം സമിതികൾ നിർമ്മാതാക്കൾക്കും സഹായകമാകും. സ്ത്രീകൾക്ക് ധൈര്യം കൊടുക്കുന്ന വിധിയാണ് കോടതിയുടെത്. ഒറ്റപ്പെട്ടത് എന്ന് പറഞ്ഞ് ഒരു അക്രമങ്ങളും തള്ളി കളയാൻ കഴിയില്ല. ലൊക്കേഷനിൽ തന്നെ ഉണ്ടാകുന്ന ചെറിയ പ്രശ്നങ്ങൾ അടക്കം ഈ സമിതിക്ക് മുന്നിൽ തീർക്കാനാകും. പറഞ്ഞു തീർക്കാവുന്ന പ്രശ്നങ്ങൾ ആണെങ്കിൽ അങ്ങനെ തീർക്കട്ടെ എന്നും രഞ്ജിത്ത് പറഞ്ഞു.

സമിതി രൂപീകരിക്കുന്നതിൽ ഇതുവരെ എതിർപ്പൊന്നും ആരും പ്രകടിപ്പിച്ചിട്ടില്ല.വ്യക്തി പരമായ ഇഷ്ടാനുഷ്ടങ്ങളിൽ ഇനി കാര്യമില്ല. കോടതി വിധി നടപ്പാക്കിയെ മതിയാകു എന്നും രഞ്ജിത്ത് പറഞ്ഞു. ഇരുപത്തിയാറാമത് രാജ്യാന്തര ചലച്ചിത്രമേളയുടെ ഒരുക്കങ്ങൾ വിശദീകരിക്കുന്നതിനിടെയാണ് രഞ്ജിത്തിന്റെ പ്രതികരണം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News