കഴമ്പില്ലാത്ത വിവാദങ്ങളെ സര്‍ക്കാര്‍ തള്ളിക്കളയും ; മുഖ്യമന്ത്രി

കോർപ്പറേറ്റുകളുടെ ലാപ്ടോപ്പ് ആയി മാധ്യമങ്ങൾ മാറിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.കേരളത്തിലെ മാധ്യമങ്ങൾക്ക് പക്ഷപാതം ഉണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.തെറ്റുകൾ ആര് ചൂണ്ടിക്കാട്ടിയാലും അത് തിരുത്താനുള്ള മനസ് സർക്കാരിനുണ്ട്. കഴമ്പില്ലാത്ത വിവാദങ്ങളെ സർക്കാർ തള്ളിക്കളയുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.തിരുവനന്തപുരത്ത് സംസ്ഥാന മാധ്യമ പുരസ്‌കാരങ്ങൾ വിതരണം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ലോകത്ത് സ്വതന്ത്ര മാധ്യമ പ്രവർത്തനം ഏറ്റവും കൂടുതൽ ഭീഷണി നേരിടുന്ന രാജ്യമാണ് ഇന്ത്യയെന്ന മുഖവുരയോടെയാണ് മുഖ്യമന്ത്രിയുടെ വിമർശനം. കേരളത്തിലെ മാധ്യമങ്ങൾക്ക് പക്ഷപാതം ഉണ്ടെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

തിരുവനന്തപുരത്ത് സംസ്ഥാന മാധ്യമ പുരസ്‌കാരങ്ങൾ മുഖ്യമന്ത്രി വിതരണം ചെയ്തു. മികച്ച സാമൂഹിക ശാക്തീകരണ റിപ്പോർട്ടിംഗിനുള്ള അവാർഡ് കൈരളി ന്യൂസ് സീനിയർ ന്യൂസ് എഡിറ്റർ കെ. രാജേന്ദ്രൻ ഏറ്റുവാങ്ങി.

വികസനോന്മുഖ റിപ്പോർട്ടിംഗിനുള്ള പുരസ്കാരം ദേശാഭിമാനിയിലെ ലെനി ജോസഫിന് ലഭിച്ചു. പ്രൗഢഗംഭീരമായ ചടങ്ങിൽ സ്വദേശാഭിമാനി കേസരി പുരസ്‌കാരങ്ങളും സംസ്ഥാന ഫോട്ടോഗ്രഫി അവാർഡുകളും വിതരണം ചെയ്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News