” നവോത്ഥാന വഴിയിലെ പെൺമുഖങ്ങൾ” പ്രകാശനം ചെയ്തു

CPIM തിരുവനന്തപുരം ജില്ലാ കമ്മറ്റി അംഗമായ അഡ്വ. എം. ജി മീനാംബിക എഴുതിയ നവോത്ഥാന വഴിയിലെ പെൺമുഖങ്ങൾ എന്ന പുസ്തകത്തിൻ്റെ പ്രകാശനം തിരുവനന്തപുരത്ത് നടന്നു.

സുശീല ഗോപാലൻ സ്മാരക ഹാളിൽ നടന്ന ചടങ്ങിൽ CPIM കേന്ദ്ര കമ്മറ്റി അംഗം പി.കെ.ശ്രീമതി ടീച്ചർ മഹിളാ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി സി.എസ്.സുജാതക്ക് നൽകി പ്രകാശന കർമ്മം നിർവ്വഹിച്ചു.

നവോത്ഥാന ചരിത്രത്തിലെ അറിയപ്പെടുന്നവരും ,അടയാളപ്പെടുത്താതെ പോയവരുമായ 30 സ്ത്രീകളെ സംബന്ധിച്ചാണ് പുസ്തകത്തിൻ്റെ ഇതിവൃത്തം .എം.സി.ജോസഫൈൻ , കെ.എസ്.സലീഖ പത്മവതി എന്നിവർ ചടങ്ങിൽ സന്നിഹിതരായി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here