പഴയ കെ എസ് യു നേതാവാകാൻ നോക്കിയതാ, കണക്കിന് വാങ്ങി ലൂസ്മോൻ

വടി കൊടുത്ത് അടി വാങ്ങുമെന്ന് കേട്ടിട്ടില്ലേ.അതാണ് നമ്മുടെ ലൂസ്മോന്റെ ഇപ്പോഴത്തെ അവസ്ഥ.ഏതെങ്കിലും വിഷയവുമായി നേരെ നിയമസഭയിലെത്തും.എന്നിട്ട് കിട്ടാനുള്ളതെല്ലാം വാങ്ങി നാണം കെട്ട് ഇറങ്ങിപ്പോകും.

തിരുവനന്തപുരം ലോ കോളേജ് വിഷയവുമായാണ് മൂന്നാം ദിനം പ്രതിപക്ഷ നേതാവ് നിയമസഭയിലെത്തിയത്. വിഷയത്തിൽ സബ്മിഷൻ അവതരിപ്പിക്കവേ, മുഖ്യമന്ത്രിയെ പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്താൻ ശ്രമം നടത്തി.

പൊലീസ് റിപ്പോർട്ട് പ്രകാരം വസ്തുതകൾ നിരത്തി മുഖ്യമന്ത്രി മറുപടി നൽകിയെങ്കിലും എസ്എഫ്‌ഐയെ പ്രതിപക്ഷ നേതാവ് മോശമായി ചിത്രീകരിക്കാൻ ശ്രമിച്ചതോടെ മുഖ്യമന്ത്രിയും തിരിച്ചടിച്ചു.

കോൺഗ്രസ് തകർന്നുപോവുകയും മറുഭാഗം വളരുകയും ചെയ്യുന്നത് കാണുമ്പോൾ പ്രതിപക്ഷനേതാവിന്റെ മാനസികനില തെറ്റുന്നുവെന്ന് മുഖ്യമന്ത്രി കണക്കിനങ്ങ് കൊടുത്തു. ഗുണ്ടകളെയും പൊലീസിനെയും ഉപയോഗിച്ച് കോൺഗ്രസാണ് എതിരാളികളെ ഇല്ലാതാക്കുന്നതെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.

മൂന്നു ദിവസമായി നിയമസഭയിൽ നടന്നു വന്ന ബജറ്റ് ചർച്ച പൂർത്തിയായി. പ്രതീക്ഷകളുടെ ബജറ്റിൽ ആത്മവിശ്വാസത്തോടെയുള്ള പ്രഖ്യാപനങ്ങളാണെന്ന് ബജറ്റ് ചർച്ചക്ക് തുടക്കമിട്ട കെപി കുഞ്ഞഹമ്മദ് കുട്ടി മാസ്റ്റർ പറഞ്ഞു.

രാജ്യം മുഴുക്കെ പടരുന്ന സാമ്പത്തിക അസമത്വമെന്ന വൈറസിനെ ചെറുക്കാനുള്ള വാക്‌സിൻ ആണ് ഈ ബജറ്റെന്നാണ് ജി എസ് ജയലാൽ വിശേഷിപ്പിച്ചത്. ബജറ്റിലെ സാമ്പത്തികവിവരങ്ങളുടെ പേരിൽ സർക്കാറിനെ ആക്ഷേപിക്കാൻ ശ്രമിച്ച പ്രതിപക്ഷ നേതാവിന് ധനമന്ത്രി കെ.എൻ ബാലഗോപാൽ അക്കമിട്ട് മറുപടി നൽകി. സംസ്ഥാനത്ത് വിതരണം ചെയ്യുന്ന പട്ടയങ്ങൾ ഡിജിറ്റൽ രേഖയായി സൂക്ഷിക്കുന്നതിനുള്ള സമഗ്ര പദ്ധതി ഈ വർഷം ആരംഭിക്കുമെന്നും ധനമന്ത്രി പറഞ്ഞു.

ചർച്ചയുടെ മൂന്നാം ദിവസം രാഷ്ട്രീയത്തിലുപരിയായി അംഗങ്ങൾ ഉന്നയിച്ചത് വികസന വിഷയങ്ങളും ജനകീയ ആവശ്യങ്ങളുമായിരുന്നു. ചെലവ് സംബന്ധിച്ച കണക്കുകളിൽ ധനമന്ത്രിയുടെ മറുപടിയോടെ പ്രതിപക്ഷത്തിന് നാവടങ്ങി.

രാവിലെ ശൂന്യവേളയിൽ പ്രതിപക്ഷത്തിന്റെ വാക്കൗട്ട് ഒഴിച്ചാൽ ചർച്ച സുഗമമായി നടന്നു. എൽ.ഐ.സിയുടെ സ്വകാര്യവൽക്കരണത്തിന് എതിരായ പ്രമേയം സഭ പാസാക്കിയത് ഏകകണ്ഠമായാണ്. വിലക്കയറ്റത്തിന്റെ കെടുതി ഉയർത്തിക്കാട്ടി അടിയന്തരപ്രമേയ നോട്ടീസ് നൽകിയെങ്കിലും സഭവിട്ടിറങ്ങിയുള്ള പ്രതിഷേധത്തിലേക്ക് കടക്കാതെ പ്രതിപക്ഷം സർക്കാരിനെ ജാഗരൂഗമാക്കുക എന്ന ജനാധിപത്യപരമായ കടമയങ്ങ് നിറവേറ്റി.

വിലക്കയറ്റവും പൊതുവിപണിയിലെ ഇടപെടലും സംബന്ധിച്ച് പ്രതിപക്ഷത്തുനിന്നും റോജി. എം. ജോൺ ആണ് അടിയന്തിരപ്രമേയത്തിന് അവതരണാനുമതി തേടിയത്. പെട്രോൾ ഡിസൽവില കുതിച്ചുയരുമ്പോൾ വിലക്കയറ്റം സ്വാഭാവികമാണെന്നും എന്നാൽ സംസ്ഥാനത്ത് അത് നേരിയ തോതിൽ മാത്രമാണെന്നും മന്ത്രി ജി.ആർ. അനിൽ ചൂണ്ടിക്കാട്ടി.

സപ്ലൈകോ വഴി സാധനങ്ങൾ വിലകുറച്ചാണ് വിതരണം ചെയ്യുന്നത്. 16 ഇന അവശ്യവസ്തുക്കൾക്ക് കഴിഞ്ഞ ആറുവർഷമായി വില കൂട്ടിയിട്ടില്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടി.സപ്ലൈകോയിൽ ചില ഉൽപ്പന്നങ്ങളുടെ ഗുണനിലവാരത്തെ കുറിച്ച് പരാതിയുണ്ടെന്ന് റോജി എം ജോൺ ചൂണ്ടിക്കാട്ടിയപ്പോൾ ഇക്കാര്യം ഒന്നിച്ചുപോയി പരിശോധിക്കാമെന്ന് മന്ത്രി ജി.ആർ. അനിൽ മറുപടി നൽകി.

ഈ കിട്ടുന്നതൊന്നും പ്രതിപക്ഷത്തിന് തികഞ്ഞിട്ടില്ല. ഇനിയും വാങ്ങാനിരിക്കുന്നതേയുള്ളൂ…..നാണം കെട്ട് എന്നെങ്കിലും ഈ പരിപാടി നിർത്തുമോ എന്തോ…..

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News