ജപ്പാനിലെ ഭൂകമ്പത്തില്‍ മരണം 4 ആയി

ജപ്പാനിലെ ഭൂകമ്പത്തില്‍ നാലു മരണമെന്ന് പ്രധാനമന്ത്രി ഫുമിയോ കിഷിദ പാര്‍ലമെന്ററി യോ​ഗത്തില്‍ അറിയിച്ചു. 97 പേര്‍ക്ക് പരുക്കേറ്റതായും ഭൂകമ്പത്തിനിടെയുണ്ടായ മരണങ്ങളുടെ കാരണം അന്വേഷിക്കുമെന്നും അദ്ദേഹം അറിയിച്ചു.

ഫുക്കുഷിമയില്‍ ബുധന്‍ രാത്രിയിലാണ് ഭൂകമ്പമുണ്ടായത്. ഭൂചലനം റിക്ടര്‍ സ്കെയിലില്‍ 7.4 തീവ്രത രേഖപ്പെടുത്തി. ഇതേത്തുടര്‍ന്ന് 39 സെന്റി മീറ്റര്‍ ഉയരത്തിലുള്ള സുനാമിത്തിരകള്‍ ഇഷിനോമാകി കടല്‍തീരത്തുണ്ടായി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News