” നൻ പകൽ നേരത്ത് മയക്കം ” വ്യത്യസ്ത ആശയവുമായി ലിജോ ജോസ് പെല്ലിശ്ശേരി

നാളെ ലോക ഉറക്ക ദിനം. ഉറക്കത്തിന്‍റെ പ്രാധാന്യം മനസിലാക്കി തരുന്നതോടൊപ്പം നൻ പകൽ നേരത്ത് മയക്കം സിനിമയുടെ സര്‍പ്രൈസും പങ്കു വയ്ക്കുകയാണ് സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി.നാളെ രാത്രി 7.00 മണി.കട്ട വെയിറ്റിംഗിലാണ് ആരാധകര്‍.

മമ്മൂട്ടി നായകനായി എത്തുന്ന ഏറ്റവും പുതിയ സിനിമകളിലൊന്നാണ് നൻ പകൽ നേരത്ത് മയക്കം. ലിജോ ജോസ് പെല്ലിശ്ശേരിയാണ് ഈ സിനിമ സംവിധാനം ചെയ്യുന്നത്. അടുത്തിടെ ആണ് സിനിമയുടെ ഷൂട്ടിംഗ് പൂർത്തിയാക്കിയത്. ചിത്രവുമായി ബന്ധപ്പെട്ട അപ്ഡേറ്റുകൾ എല്ലാംതന്നെ സമൂഹമാധ്യമങ്ങളിൽ വലിയ തരംഗമായി മാറാറുണ്ട്.ഇപ്പോൾ സംവിധായകൻ പങ്കുവെച്ച ഏറ്റവും പുതിയ ഫെയ്സ്ബുക്ക് പോസ്റ്റാണ് ആണ് ശ്രദ്ധിക്കപ്പെടുന്നത്.

ഇക്കഴിഞ്ഞ നവംബർ ഏഴാം തീയതി ആയിരുന്നു സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്. വേളാങ്കണ്ണിയിൽ വച്ചായിരുന്നു സിനിമയുടെ ചിത്രീകരണം നടന്നത്. ഇതിനുപുറമേ പഴനി ആയിരുന്നു സിനിമയുടെ മറ്റൊരു പ്രധാനപ്പെട്ട ലൊക്കേഷൻ.

തമിഴ്നാട്ടിലാണ് സിനിമ മുഴുവനും ചിത്രീകരിച്ചത്. മമ്മൂട്ടിയും സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് ഇത് എന്ന പ്രത്യേകതയുമുണ്ട്.

മമ്മൂട്ടി കമ്പനി എന്ന പുതിയ ബാനറിലാണ് സിനിമയുടെ നിർമ്മാണം നടന്നത്. ആമേൻ മൂവി മൊണാസ്ട്രി ബാനറിൽ നിർമ്മാതാവ് ആയി സംവിധായകൻ ലിജോ ജോസും ഉണ്ട്. അശോകൻ ആണ് ചിത്രത്തിൽ മറ്റൊരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

അതേസമയം രമ്യ പാണ്ഡ്യൻ ചിത്രത്തിൽ മറ്റൊരു പ്രധാനപ്പെട്ട താരമായി എത്തുന്നുണ്ട്. അമരം എന്ന സിനിമയ്ക്ക് ശേഷം ആദ്യമായിട്ടാണ് മമ്മൂട്ടിയും അശോകനും ഒരുമിച്ച് അഭിനയിക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്. എസ് ഹരീഷ് ആണ് സിനിമയുടെ രചന നിർവഹിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News