ഐഎഫ്എഫ്കെ: ഉദ്ഘാടനച്ചടങ്ങിൽ ഐ എസ്‌ ആക്രമണത്തിന്‍റെ ഇര ലിസ ചലാനെ ആദരിക്കും

ഐ എസ്‌ ആക്രമണത്തിന്‍റെ ഇര ലിസ ചലാനെ രാജ്യാന്തര ചലച്ചിത്ര മേളയുടെ ഉദ്ഘാടനച്ചടങ്ങിൽ ആദരിക്കും. ഐ എസ് ബോംബാക്രമണത്തിൽ ഇരുകാലുകളും നഷ്ടപ്പെട്ട കുർദ്ദിഷ് സംവിധായിക ലിസ വലിയ തിരിച്ചുവരവാണ് തന്‍റെ സിനിമയിലൂടെ നടത്തിയത്. സ്പിരിറ്റ് ഓഫ് സിനിമാ അവാർഡ് നൽകിയാണ് ലിസയെ കേരളം ആദരിക്കുക.

തുർക്കിയിലെ കുർദുകൾക്കെതിരായ ഭരണകൂട അടിച്ചമർത്തൽ കാരണം ബുദ്ധിമുട്ടുകൾ നിറഞ്ഞ ഒരു കുട്ടിക്കാലമായിരുന്നു ലിസ ചലാന്‍റേത്. കുർദുകൾക്ക് അവരുടെ മാതൃഭാഷയിൽ വിദ്യാഭ്യാസം നേടാൻ അവകാശമില്ല, അത് പഠനം ഉപേക്ഷിക്കുന്നതിന് കാരണമായി. മാതൃഭാഷയിൽ സിനിമകൾ സൃഷ്ടിക്കാനും ഒരു ചലച്ചിത്രകാരനാകാനും ലിസ ആഗ്രഹിച്ചു. പ്രതിസന്ധികൾ മാത്രം ഉള്ള പാതയിലൂടെ അവർ മുന്നേറി.2013 മുതലാണ് ചലച്ചിത്ര നിർമ്മാണ രംഗത്ത് സജീവമാകുന്നത്.

2015 ൽ കുർദ്ദിഷ് ഭൂരിപക്ഷ നഗരമായ  ദിയാർബക്കറിൽ ഐ എസ് നടത്തിയ ബോംബാക്രമണത്തിൽ ഇരുകാലുകളും നഷ്ടപ്പെട്ടു ലിസയ്ക്ക്…. അവിടെയും വിട്ടുകൊടുക്കാൻ തയ്യാറായില്ല ലിസ. തിരിച്ചടികളും വലിയ വെല്ലുവിളികളും നിറഞ്ഞ ജിവിതത്തിൽ അവർ സിനിമയെ ഉപേക്ഷിക്കാൻ തയ്യാറായിരുന്നില്ല. മനോ ധൈര്യത്തോടെ തന്‍റെ ലക്ഷ്യ സ്ഥാനത്തേക്ക് അവർ മുന്നേറി. 2021ൽ കൃത്രിമ കാലുകൾ ഘടിപ്പിച്ച് ഡിലോപ് എന്ന സിനിമയിലൂടെ അഭ്രപാളിയിൽ ശക്തമായ തിരിച്ചു വരവ് ലിസ നടത്തി.

26-ാമത് രാജ്യാന്തര ചലച്ചിത്രമേളയിലെ ഉദ്ഘാടനച്ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ സ്പിരിറ്റ് ഓഫ് സിനിമാ അവാർഡ് നൽകിയാണ് ലിസ ചലാനെ ആദരിക്കുന്നത്. കുർദിഷ് ജനതയുടെ അതിജീവന കഥ ഒരു സ്‌കൂളിന്‍റെ പശ്ചാത്തലത്തിൽ അവതരിപ്പിക്കുന്ന ലാംഗ്വേജ് ഓഫ് ദി മൗണ്ടൻ എന്ന ചിത്രം ലോക ശ്രദ്ധ നേടിയിരുന്നു. ഈ ചിത്രം മേളയിലെ സ്പിരിറ്റ് ഓഫ് സിനിമ എന്ന വിഭാഗത്തിൽ പ്രദർശിപ്പിക്കുന്നുമുണ്ട്.

കഴിഞ്ഞ ആറ് വർഷമായി പിന്നാക്ക വിഭാഗങ്ങൾക്കും ISIS കേസുകൾക്കും നീതിക്കുവേണ്ടിയും പോരാടുന്ന ഒരു പ്രവർത്തക കൂടിയാണ് ലിസ ചലാൻ. ഒരോ മനുഷ്യനും പ്രചോദനം കൂടിയാണ് ഇന്ന്  ലിസ ചലാൻ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News