സി പി ഐ എം ഇരുപത്തിമൂന്നാം പാർട്ടി കോൺഗ്രസ്സ് എത്തുന്നത് കണ്ണൂരിന്റെ പോരാട്ട ഭൂമിയില്‍

കേരള ചരിത്രത്തെ ചുവപ്പിച്ചവരാണ് പാടിക്കുന്ന് രക്തസാക്ഷികൾ.സാമ്രാജ്യത്വത്തിനും ജൻമി നാടുവാഴിത്തത്തിനും എതിരായ പോരാട്ടത്തിലാണ് കമ്മ്യൂണിസ്റ്റ് പോരാളികളായ രൈരു നമ്പ്യാരും കുട്ട്യപ്പയും ഗോപാലനും വീരമൃത്യു വരിച്ചത്. പാടിക്കുന്ന് ഉൾപ്പെടുന്ന കണ്ണൂരിന്റെ പോരാട്ട ഭൂമിയിലാണ് സി പി ഐ എം ഇരുപത്തിമൂന്നാം പാർട്ടി കോൺഗ്രസ്സ് എത്തുന്നത്.

1950 മെയ് 3 ന് അർദ്ധരാത്രിയിൽ പാടിക്കുന്നിന്റെ വിജനതയിൽ ഇൻക്വിലാബിന്റെ മുഴക്കത്തോടൊപ്പം മൂന്ന് വെടിയൊച്ചകൾ ഉയർന്നു.കമ്യൂണിസ്റ്റ് പാർട്ടി മൂർദ്ദാബാദ് എന്ന് വിളിച്ചാൽ തിരികെ കിട്ടുമായിരുന്ന ജീവൻ വേണ്ടെന്ന് വച്ച് കമ്യൂണിസ്റ്റ് പാർട്ടി സിന്ദാബാദ് എന്ന് ഉറക്കെ വിളിച്ച് പാടിക്കുന്ന് രക്തസാക്ഷികൾ മരണത്തെ പുൽകി.കോൺഗ്രസ് നേതാക്കളുടെ സാന്നിധ്യത്തിലാണ് സർക്കിൾ ഇൻസ്പെക്ടർ റേയുടെ നേതൃത്വത്തിലുള്ള പൊലീസുകാർ മൂന്നു സഖാക്കളെ വെടിവച്ചുകൊന്നത്.

അറസ്റ്റ് ചെയ്ത് ജയിലിടച്ച രൈരു നമ്പ്യാരെയും കുട്ട്യപ്പയെയും കള്ള ജാമ്യത്തിലാണ് പോലീസുകാർ പാടിക്കുന്നിലെത്തിച്ചത്.മർദ്ദിച്ച് അവശനാക്കിയതിന് ശേഷം കയരളം പോലീസ് ക്യാമ്പിൽ നിന്നും ഗോപാലനെയും പാടിക്കുന്നിന്റെ നെറുകയിലെത്തിച്ചു.നാടിന്റെ പ്രിയങ്കരരായ കമ്യൂണിസ്റ്റ് പോരാളികളെ വെടിവച്ചു വീഴ്ത്തി.

കേരളത്തിലെ കർഷക കമ്യൂണിസ്റ്റ് പോരാട്ടത്തിലെ ജ്വലിക്കുന്ന അധ്യായമാണ് പാടിക്കുന്ന്.പാടിക്കുന്ന് പോലെ എണ്ണമറ്റ സമര നിലങ്ങൾ പകർന്ന കരുത്തിലാണ് കേരളത്തിൽ കമ്യൂണിസ്റ്റ് പ്രസ്ഥാനം വളർന്നത്

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here