ഫാദര്‍ ഡോ ജോണ്‍ സി സി എഴുതിയ കവിതാ സമാഹാരം പ്രകാശനം ചെയ്തു. സാമൂഹ്യ കാഴ്ച പാടുകളില്‍ വന്ന മാറ്റങ്ങള്‍ വരും കാലജീവിതത്തില്‍ വരുത്തുന്ന ആകുലതകള്‍ പങ്കുവക്കുന്ന ദി ലാന്റണ്‍ എന്ന കവിതാ സമാഹാരം മലങ്കര കത്തോലിക്കാ സഭാധ്യക്ഷന് ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവയുടെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ മന്തി അഹമ്മദ് ദേവര്‍ കോവിലാണ് പ്രകാശനം ചെയ്തത്.
വൈദികന്,ഗുരു എന്നീ നിലകളില്‍ നീണ്ട 22 വര്‍ഷത്തെ അധ്യാപന ജീവിതത്തില്‍ നിന്നും വൈദിക ജീവിതത്തില്‍ നിന്നും ആര്‍ജിച്ചെടുത്ത അനുഭവ പാരമ്പര്യത്തിന്റെ മനക്കരുത്തില്‍ രൂപപെട്ടവയാണ് ഒരോ കവിതകളും.
ചടങ്ങില്‍ മുന്‍ ചീഫ് സെക്രട്ടറി ലിസി ജേക്കബ്ബ് ,ദീപിക മാനേജിംഗ് എഡിറ്റര്‍ ഫാ മാത്യു ചന്ദ്രന് കുന്നേല്‍ , ഡോ. ഫ്രാന്‍സിസ് ക്ലീറ്റസ് , ഫാദര്‍. ഡോ:ജോര്‍ജ് കുടിലില്‍ ,സാഹിതി പബ്ലി ക്കേഷന്‍സ് എഡിറ്റര്‍ ബിന്നി സാഹിതി എന്നിവര്‍ പങ്കെടുത്തു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here