കേന്ദ്ര സർക്കാരിൽ നിന്നും സംസ്ഥാന സർക്കാർ ഏറ്റെടുത്ത പൊതുമേഖലാ സ്ഥാപനമായ ഇ എം എൽ അടുത്ത മാസം പ്രവർത്തനമാരംഭിക്കും

കേന്ദ്ര സർക്കാരിൽ നിന്നും സംസ്ഥാന സർക്കാർ ഏറ്റെടുത്ത പൊതുമേഖലാ സ്ഥാപനമായ ഇ എം എൽ അടുത്ത മാസം തുറന്ന് പ്രവർത്തനമാരംഭിക്കും. രണ്ട് വർഷത്തിന് ശേഷം കെൽ – ഇ എം എൽ എന്ന പേരിലാണ് സ്ഥാപനം തുറക്കുന്നത്. തൊഴിലാളികളും മാനേജ്മെന്റും കഴിഞ്ഞ ദിവസം ധാരണാപത്രം ഒപ്പു വെച്ചിരുന്നു.

സംസ്ഥാന സർക്കാരിന്റെ പൊതുമേഖലാ സ്ഥാപനങ്ങൾ സംരക്ഷിക്കുന്ന നിലപാടും, തൊഴിലാളികളോടുള്ള  പ്രതിബദ്ധതയുമാണ് കേന്ദ്ര സർക്കാർ അടച്ചുപൂട്ടാനൊരുങ്ങിയ സ്ഥാപനം വീണ്ടും തുറന്നു പ്രവർത്തിക്കുന്നതിന് കാരണമായത്.

2 വർഷമായി പൂട്ടിക്കിടക്കുന്ന സ്ഥാപനം കെൽ ഇലക്‌ട്രിക്കൽ മെഷീൻ ലിമിറ്റഡ്‌ എന്ന പേരിലാണ് പുനരാരംഭിക്കുന്നത്. നവീകരണ പ്രവർത്തനങ്ങൾ ഭൂരിഭാഗവും പൂർത്തിയായി. പ്രധാന യന്ത്രങ്ങളുടെ ഭാഗങ്ങൾ വിദേശത്ത് നിന്നെത്തിച്ച് തകരാർ പരിഹരിക്കുന്നതോടെ സ്ഥാപനം പ്രവർത്തന സജ്ജമാകും.

റെയിൽവേക്കും പ്രതിരോധ വകുപ്പിനും ആവശ്യമായ ആൾട്ടർനേറ്ററുൾപ്പെടെ പ്രധാന ഉപകരണങ്ങളാണ് സ്ഥാപനത്തിൽ നിർമിച്ചിരുന്നത്. പുതിയ കാലഘട്ടത്തിന് ആവശ്യമായ ഉപകരണങ്ങളും നിർമിക്കും. ഉത്പാദനം തുടങ്ങുമ്പോൾ സംസ്ഥാന പൊതുമേഖല സ്ഥാപനങ്ങളുടെ ഓർഡറുകളുൾപ്പെടെ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.   തൊഴിലാളികളും മാനേജ്മെന്റും തമ്മിൽ കഴിഞ്ഞ ദിവസം ധാരണാപത്രം ഒപ്പിട്ടതോടെ 136 തൊഴിലാളികളുടെ സ്ഥാപനം അടച്ചു പൂട്ടിയ 2020 ഏപ്രിൽ വരെയുള്ള ശമ്പള കുടിശ്ശികയുൾപ്പെടെ കൈമാറി.

സംസ്ഥാന സർക്കാർ സ്ഥാപനത്തിന്റെ നവീകരണത്തിനായി 77 കോടി രൂപ അനുവദിച്ചിരുന്നു. ഇതിൽ നേരത്തെ കൈമാറിയ 20 കോടി രൂപക്ക് പുറമെ ബജറ്റിൽ 10 കോടി രൂപ കൂടി പ്രഖ്യാപിച്ചിട്ടുണ്ട്. കെൽ ഇഎംഎൽ തുറക്കുന്നതോടെ വ്യാവസായിക രംഗത്ത് മുന്നേറ്റമുണ്ടാകുന്നതിനൊപ്പം  നേരിട്ടും അല്ലാതെയുമുള്ള ജോലി സാധ്യത വർധിക്കും.

ഇലക്‌ട്രിക്കൽ വാഹനങ്ങൾക്കാവശ്യമായ ഉപകരണങ്ങൾ നിർമിക്കുന്ന ഹബ്ബായി കാസർകോട്ടെ സ്ഥാപനം മാറ്റുന്ന കാര്യവും സർക്കാർ പരിഗണനയിലുണ്ട്‌. ലാഭത്തിൽ പ്രവർത്തിച്ചിരുന്ന സ്ഥാപനം  അടച്ചുപൂട്ടി വിൽക്കാനൊരുങ്ങിയപ്പോഴാണ് സംസ്ഥാന സർക്കാർ  ഏറ്റെടുക്കാൻ സന്നദ്ധത അറിയിച്ചത്. നിരന്തര സമ്മർദ്ധത്തിനൊടുവിലാണ് സംസ്ഥാന സർക്കാരിന് കേന്ദ്ര സർക്കാർ സ്ഥാപനം കൈമാറിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News