ധോണിയില്‍ ഭീതി പരത്തിയ പുലി വനംവകുപ്പ് സ്ഥാപിച്ച കൂട്ടില്‍ കുടുങ്ങി

ധോണിയില്‍ ഭീതി പരത്തിയ പുലി വനംവകുപ്പ് സ്ഥാപിച്ച കൂട്ടില്‍ കുടുങ്ങി. കഴിഞ്ഞ വ്യാഴാഴ്ച പുലര്‍ച്ചെ രണ്ടരയോടെ പുലിയെത്തി കോഴിയെ പിടികൂടിയത് സിസിടിവിയില്‍ പതിഞ്ഞിരുന്നു. മൂന്നു മാസത്തിനിടെ 18 തവണയാണ് ധോണില്‍ പുലിയുടെ സാന്നിധ്യം ഉണ്ടായത്.

ഇന്നലെ പുലി സാന്നിധ്യമുണ്ടായ ലിജി ജോസഫിന്റെ വീട്ടുവളപ്പിലായിരുന്നു കൂട് സ്ഥാപിച്ചത്. ധോണി മേഖലയില്‍ നിരവധി വളര്‍ത്തുമൃഗങ്ങളെ പുലി കൊന്നൊടുക്കിയതിനെ തുടര്‍ന്നാണ് വനം വകുപ്പ് കൂട് സ്ഥാപിച്ചത്. പുലിയെ ധോണിയിലെ വനംവകുപ്പ് ഓഫിസിലേക്ക് മാറ്റി.

കഴിഞ്ഞ വെള്ളിയാഴ്ച രാവിലെയും ലിജി ജോസഫിന്റെ വീട്ടിലെത്തി പുലി കോഴിയെ പിടികൂടിയിരുന്നു. കൃഷി, വളര്‍ത്തുമൃഗ പരിപാലനം ഉള്‍പ്പെടെയുള്ള ജോലി ചെയ്തു വരുന്ന പ്രദേശത്തെ നാട്ടുകാര്‍ വലിയ ആശങ്കയിലായിരുന്നു. തുടര്‍ന്നായിരുന്നു വനംവകുപ്പിന്റെ നടപടി.

ഇതിനിടയില്‍ പുലി അകപ്പെട്ട കൂട് നീക്കുന്നതിനിടെ പഞ്ചായത്ത് അംഗത്തിന് പരുക്കേറ്റു. പുതുപ്പരിയാരം വാര്‍ഡ് മെമ്പര്‍ ഉണ്ണികൃഷ്ണനെയാണ് പുലി മാന്തിയത്. പരുക്കേറ്റ് ഉണ്ണികൃഷ്ണനെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News