KSRTC  ബസിനുള്ളിൽ മോഷണം നടത്തി  രക്ഷപ്പെടാൻ ശ്രമിച്ച നാടോടി സ്ത്രീ അറസ്റ്റിൽ

പെരുമൺ  ,  പനയം  സ്വദേശിനിയായ വീട്ടമ്മയുടെ കഴുത്തിൽ കിടന്ന സ്വർണ്ണമാല   അപഹരിച്ച്‌  ഓടി രക്ഷപ്പെടാൻ ശ്രമിച്ച നാടോടി സ്ത്രീയെ  എഴുകോൺ   പോലീസ് അറസ്റ്റു ചെയ്തു.

KSRTC  ബസിൽ കൊട്ടാരക്കരയിൽ  നിന്നും   കുണ്ടറയിലേക്ക്   യാത്ര  ചെയ്തു  വരവേ  അമ്പലത്തുംകാല  ജംഗ്ഷനിൽ  എത്തിയ സമയം    ആവലാതിക്കാരിയുടെ  കഴുത്തിൽ കിടന്ന  ഉദ്ദേശം 2   പവൻ തൂക്കം  വരുന്ന  സ്വർണ്ണമാല അപഹരിച്ചു  കടന്നുകളയാൻ ശ്രമിച്ച തമിഴ്നാട്     തിരുനെൽവേലി   കോവിൽപെട്ടി    രാജഗോപാൽ നഗറിൽ    മീനാക്ഷിയെ   എഴുകോൺ  സിഐ   ശിവപ്രകാശിന്റെ  നേതൃത്വത്തിൽ     SI  മാരായ അനീസ് ,   ഉണ്ണികൃഷ്ണപിള്ള  , ജയപ്രകാശ് , ASI   അജിത് ,  സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ     ജയ   ,    അമ്പിളി  എന്നിവരടങ്ങിയ  പോലീസ് സംഘം   അറസ്റ് ചെയ്തു.

അറസ്റ്റിലായ പ്രതിയെ  കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.  കൂടുതൽ അന്വേഷണത്തിൽ  ഇവർ കൊടുവള്ളി , കുന്നമംഗലം, മലപ്പുറം, താമരശേരി തുടങ്ങിയ വിവിധ  സ്റ്റേഷനുകളിൽ   സമാനമായ നിരവധി  കേസുകളിൽ പ്രതിയാണെന്ന് വ്യക്തമായി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here