വാളയാറില്‍ 165 കിലോ കഞ്ചാവുമായി മൂന്ന് പേര്‍ പിടിയില്‍

വാളയാറില്‍ വന്‍ കഞ്ചാവ് വേട്ട. ലോറിയില്‍ കടത്താന്‍ ശ്രമിച്ച 165 കിലോ കഞ്ചാവ് എക്സൈസ് പിടികൂടി. ഡ്രൈവര്‍ ഉള്‍പ്പെടെ മൂന്നുപേരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വരികയാണ്.

എക്സൈസിന്റെ ക്രൈംബ്രാഞ്ച് സംഘവും ഉത്തരമേഖല ഇന്റലിജന്‍സ് വിഭാഗവും സംയുക്തമായാണ് പരിശോധന നടത്തിയത്. നിര്‍ത്താതെ പോയ ലോറിയെ പിന്തുടര്‍ന്നാണ് പിടികൂടിയത്. ടാര്‍പോളിന്‍ കൊണ്ട് മൂടിയ റൂഫ് ടോപ്പില്‍ 60 പാക്കറ്റുകളിലായാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here