കെ.എസ്.ടി.എ.യുടെ 31-ാമത് സംസ്ഥാന സമ്മേളനം മാര്‍ച്ച് 19, 20 തീയതികളില്‍

നവകേരള സൃഷ്ടിക്കായി അണിചേരൂ….. മതനിരപേക്ഷ ജനകീയ വിദ്യാഭ്യാസം ശക്തിപ്പെടുത്തൂ എന്ന മുദ്രാവാക്യം ഉയര്‍ത്തി കെ.എസ്.ടി.എ.യുടെ 31-ാമത് സംസ്ഥാന സമ്മേളനം മാര്‍ച്ച് 19, 20 തീയതികളില്‍ കൊല്ലം സി. കേശവന്‍ മെമ്മോറിയല്‍ ഠൗണ്‍ ഹാളില്‍ വച്ച് നടക്കും.19ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉത്ഘാടനം ചെയ്യും പൊതുസമ്മേളനം അഖിലേന്ത്യാ കര്‍ഷക തൊഴിലാളിയൂണിയന്‍ പ്രസിഡന്റ് എ.വിജയരാഘവന്‍ ഉത്ഘാടനം ചെയ്യും.550 പ്രതിനിധികള്‍ പങ്കെടുക്കും.

സമ്മേളനത്തിന് മുന്നോടിയായി പതാക, കൊടിമര, ദീപ ശിഖ ജാഥകള്‍ മാര്‍ച്ച് 18 ന് മുന്‍കാല അദ്ധ്യാപക നേതാക്കളുടെ സ്മൃതി കുടീരങ്ങളില്‍ നിന്നും ആരംഭിക്കുന്നു. പതാക ജാഥ ശാസ്താംകോട്ടിയില്‍ സി. വാസുദേവന്‍ നായരുടെ സ്മൃതി കുടീരത്തില്‍ നിന്നും, കൊടിമര ജാഥ കുണ്ടറയിലെ വി.വി.ജോസഫിന്റെ സ്മൃതി മണ്ഡപത്തില്‍ നിന്നും, ദീപശിഖ ജാഥ മയ്യനാട്ടെ കെ. കൊച്ചനിയന്‍പിള്ളയുടെ സ്മൃതി മണ്ഡപത്തില്‍ നിന്നും ആരംഭിക്കും.

വൈകിട്ട് ചിന്നക്കടയില്‍ സംഗമിക്കുന്ന ജാഥകള്‍ കൊല്ലം ചു. എ.സി. മൈതാനിയില്‍ സമാപിക്കും. സ്വാഗത സംഘം ചെയര്‍മാന്‍ എസ്. സുദേവന്‍ പതാക ഉയര്‍ത്തും,തുടര്‍ന്ന് ചിറക്കര സലീംകുമാര്‍ അവതരിപ്പിക്കുന്ന കഥാപ്രസംഗം അരങ്ങേറും.മാര്‍ച്ച് 19 ശനിയാഴ്ച്ച രാവിലെ 8 മണിക്ക് രജിസ്‌ട്രേഷന്‍ ആരംഭിക്കും. 8.30 ന് പതാക ഉയര്‍ത്തലിനു ശേഷം സംസ്ഥാന കൗണ്‍സില്‍ ആരംഭിക്കും.

10 മണിക്ക് കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. സ്വാഗത സംഘം ചെയര്‍മാന്‍ എസ്. സുദേവന്‍ സ്വാഗതവും, കെ.എസ്.ടി.എ. ജനറല്‍ സെക്രട്ടറി എന്‍.ടി.ശിവരാജന്‍ നന്ദിയും രേഖപ്പെടുത്തും. സമ്മേളനത്തില്‍ എഫ്.എസ്.സി.ഇ.റ്റി.ഒ. ജനറല്‍ സെക്രട്ടറി എം. എ. അജിത്ത് കുമാര്‍ അഭിവാദ്യം ചെയ്യും. സംസ്ഥാന പ്രസിഡന്റ് പി.വേണുഗോപാലന്‍ അദ്ധ്യക്ഷനാകും തുടര്‍ന്ന് 12.15 ന് പ്രതിനിധി സമ്മേളനം ആരംഭിക്കും.

വൈകിട്ട് 5 മണിക്ക് ഇ.എം.എസ്. നഗറില്‍ (Q.A.C ഗ്രൗണ്ട്, കൊല്ലം) നടക്കുന്ന പൊതുസമ്മേളനം അഖിലേന്ത്യ കര്‍ഷക തൊഴിലാളി യൂണിയന്‍ പ്രസിഡന്റ് എ. വിജയരാഘവന്‍ ഉദ്ഘാടനം ചെയ്യും. കെ.എസ്. എഫ്.ഇ ചെയര്‍മാന്‍ കെ. വരദരാജന്‍ പൊതുസമ്മേളനത്തെ അഭിവാദ്യം ചെയ്യും. ജനറല്‍ സെക്രട്ടറി എന്‍.ടി. ശിവരാജന്‍ സ്വാഗതവും, സ്വാഗത സംഘം ജനറല്‍ കണ്‍വീനര്‍ ജി.കെ.ഹരികുമാര്‍ നന്ദിയും രേഖപ്പെടുത്തും. അതിനുശേഷം 8 മണിക്ക് പ്രതിനിധി സമ്മേളനം തുടരും.

മാര്‍ച്ച് 20 ഞായറാഴ്ച രാവിലെ 9.30 ന് ധനകാര്യ മന്ത്രി കെ.എന്‍. ബാലഗോപാല്‍ സാമ്പത്തിക രംഗവുമായി ബന്ധപ്പെട്ട പ്രഭാഷണം നടത്തും.11 മണിക്ക് വിദ്യാഭ്യാസ സമ്മേളനവും അദ്ധ്യാപകലോകം അവാര്‍ഡ് വിതരണവും പൊതു വിദ്യാഭ്യാസ തൊഴില്‍ വകുപ്പ് മന്ത്രി സി. വി. ശിവന്‍കുട്ടി നിര്‍വ്വഹിക്കും. പ്രശസ്ത കവി മുരുകന്‍ കാട്ടാക്കട്
മുഖ്യാതിഥി ആയിരിക്കും.

സംസ്ഥാന സെക്രട്ടറി കെ. ബദറുന്നിസ സ്വാഗതവും,ടി.വി. മദനമോഹനന്‍
നന്ദിയും അറിയിക്കും. സംസ്ഥാന വൈസ് പ്രസിഡന്റ് കെ.രാഘവന്‍ അദ്ധ്യക്ഷത വഹിക്കും. തുടര്‍ന്ന് 2 മണിക്ക് സര്‍വ്വീസില്‍ നിന്നും വിരമിക്കുന്ന അദ്ധ്യാപകര്‍ക്കുള്ള യാത്രയയ്ക്ക് നടക്കും. സമ്മേളനം അഖിലേന്ത്യ കര്‍ഷക തൊഴിലാളി യൂണിയന്‍ പ്രസിഡന്റ് എ. വിജയരാഘവന്‍ ഉദ്ഘാടനം ചെയ്യും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News