കൊടുങ്ങല്ലൂരില്‍ നടുറോഡില്‍ വെട്ടേറ്റ വനിതാവ്യാപാരി മരിച്ചു

കൊടുങ്ങല്ലൂരില്‍ നടുറോഡില്‍ വെട്ടേറ്റ വനിതാവ്യാപാരി മരിച്ചു. ഇന്നലെ രാത്രി വെട്ടേറ്റ എറിയാട് സ്വദേശിനി റിന്‍സിയാണ് മരിച്ചത്. അയല്‍വാസിയായ റിയാസിനായി പോലീസ് തിരച്ചില്‍ നടത്തുന്നു.

സ്വന്തം വസ്ത്ര വ്യാപാര സ്ഥാപനത്തില്‍ നിന്ന് സ്‌കൂട്ടറില്‍ മക്കളോടൊപ്പം വീട്ടിലേക്ക് മടങ്ങുമ്പോഴാണ് റിന്‍സിക്ക് നേരെ ആക്രമണമുണ്ടായത്. ഇന്നലെ രാത്രി ഏഴരയോടെയായിരുന്നു സംഭവം. ബൈക്കില്‍ പിന്തുടര്‍ന്നെത്തിയ പ്രതി ഇവരുടെ സ്‌കൂട്ടറിനെ മറികടന്ന് ഇടിച്ചു വീഴ്ത്തിയ ശേഷം വെട്ടുകത്തി ഉപയോഗിച്ച് റിന്‍സിയുടെ മുഖത്തും കയ്യിലും വെട്ടുകയായിരുന്നു. 30 വെട്ടുകളാണ് റിന്‍സിയുടെ ശരീരത്തിലുണ്ടായിരുന്നത്.

ആക്രമണം കണ്ട് ഭയന്ന കുട്ടികളുടെ കരച്ചില്‍ കേട്ടാണ് നാട്ടുകാര്‍ സംഭവം അറിഞ്ഞത്. മുഖത്തും കൈക്കും വെട്ടേറ്റ റിന്‍സിയെ ഉടന്‍ തന്നെ എ.ആര്‍ മെഡിക്കല്‍ സെന്ററില്‍ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെയാണ് മരിച്ചത്. കുട്ടികള്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. അയല്‍വാസിയായ പുതിയ വീട്ടില്‍ റിയാസാണ് റിന്‍സിയെ ആക്രമിച്ചത്. മുന്‍പ് റിന്‍സിയുടെ വസ്ത്ര വ്യാപാര സ്ഥാപനത്തില്‍ ഇയാള്‍ ജോലി ചെയ്തിരുന്നു. ഇയാള്‍ റിന്‍സിയുടെ കടയില്‍ എത്തി ഭീഷണിപ്പെടുത്തിയിരുന്നതായും സൂചനയുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News