സംസ്ഥാന ആട്യാ പാട്യാ ചാംമ്പ്യൻഷിപ്പിൽ പെൺകുട്ടിയുടെ സബ് ജൂനിയർ വിഭാഗത്തിൽ തൃശൂർ ജില്ല ചാമ്പ്യൻമാരായി. ചാലക്കുടി കോടശ്ശേരി പഞ്ചായത്തിലെ നായരങ്ങാടി മോഡൽ റസിഡൻഷ്യൽ സ്കൂളിലെ കായിക താരങ്ങളാണ് ജില്ലയ്ക്കായി കപ്പെടുത്തത്.
കോക്കോ ഗെയിമിന് സമാനമായ കായിക ഇനമാണ് ആട്യാ പാട്ര്യാ. എട്ട് വർഷം മുൻപാണ് ഈ ഇനത്തിന് സ്പോർട്സ് കൗൺസിലിൻ്റെ അംഗീകാരം ലഭിച്ചത്. കഴിഞ്ഞ ഏഴ് വർഷമായി ജില്ലാ ടീമിൽ അണിനിരക്കുന്നത് ഈ സ്കൂളിൽ നിന്നുള്ള വിദ്യാർത്ഥികളാണ്.
ആർ.അനുരശ്മി, രഞ്ചിതരാജേന്ദ്രൻ, വ്യന്ദ സന്തോഷ് തുടങ്ങി 13 അംഗ ടീമിനെ നയിക്കുന്നത് അമൃത ബാബുവാണ്. ആട്യപാട്യ ചാമ്പ്യൻഷിപ്പിൽ ഏഴ് വർഷമായി മത്സര രംഗത്തുള്ള ജില്ലാ ടീമിനെ നയിക്കുന്നത് എം.ആർ എസ് സ്കൂളാണ്. വിദ്യാർത്ഥിനികളുടെ കായിക ക്ഷമത കണ്ടെത്തുന്നതോടൊപ്പം പഠനത്തിലും കലാരംഗത്തും 100 ശതമാനം വിജയമാണ് സ്കൂളിനുള്ളത്
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു
Get real time update about this post categories directly on your device, subscribe now.