മലയാള സിനിമ ഇന്‍ഡസ്ട്രിയില്‍ മുന്‍പ് നടന്നത് : സജിത മഠത്തില്‍ പറയുന്നു

സിനിമ സെറ്റുകളില്‍ സ്ത്രീകള്‍ക്കായി ആഭ്യന്തര പരാതി പരിഹാര സംവിധാനം വേണമെന്ന ഹൈക്കോടതി വിധി ഡബ്ലുസിസിയുടെ ആദ്യ ചുവടുവയ്പ്പാണെന്ന്. ഡബ്ലുസിസി അംഗം സജിത മഠത്തില്‍. നടി അക്രമിക്കപ്പെട്ട സാഹചര്യത്തില്‍ സിനിമാ മേഖലയിലെ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുക എന്ന തീരുമാനത്തിന്റെ ഭാഗമായി മുന്നോട്ടിറങ്ങിയതിന്റെ ഫലമാണിതെന്നും സജിത മഠത്തില്‍ പറഞ്ഞു. ഡബ്ലുസിസിക്ക് ഇത് ചരിത്രദിനമാണെന്നും സ്ത്രീകള്‍ക്കു വേണ്ടി ഡബ്ലുസിസി എന്നും എപ്പോളും മുന്നിട്ടറങ്ങുമെന്നും സജിത മഠത്തില്‍ പറഞ്ഞു.

നടി അക്രമിക്കപ്പെട്ട സമയത്ത് പരാതി പരിഹാര സംവിധാനം വേണമെന്നതിനെ കുറിച്ച് ധാരണയുണ്ടെങ്കിലും ഇത്തരത്തിലുള്ള കാര്യം മുന്നോട്ടു വെച്ചപ്പോള്‍ അങ്ങനൊരു കാര്യം ഒരിക്കലും സാധിക്കില്ലായെന്ന രീതിയിലുള്ള മറുപടിയാണ് സിനിമാ സംഘടന നേതാക്കളില്‍ നിന്നും ലഭിച്ചത്. പക്ഷെ എന്തുകൊണ്ട് സ്ത്രീകള്‍ക്കെതിരെ ഇന്‍ഡസ്ട്രിയില്‍ ഇങ്ങനെ നടക്കുന്ന എന്ന് ഞങ്ങള്‍ സ്വയം ചിന്തിക്കുകയും അതിനു വേണ്ടി നിരന്തരം പ്രയത്‌നിച്ചതിന്റെയും റിസല്‍ട്ടാണ് ഈ വിധിയെന്ന് സജിത മഠത്തിന്റെ കൈരളി ന്യൂസിന്റെ ന്യൂസ് ആന്റ് വ്യൂസ് ചര്‍ച്ചയില്‍ പറഞ്ഞു.

കഴിഞ്ഞദിവസമാണ് സിനിമ സെറ്റുകളില്‍ സ്ത്രീകള്‍ക്കായി ആഭ്യന്തര പരാതി പരിഹാര സംവിധാനം വേണമെന്ന് ഹൈക്കോടതി വിധി വരുന്നത്. സ്ത്രീകളുടെ പരാതി പരിഹരിക്കാന്‍ സമിതി അനിവാര്യമാണെന്ന് കോടതി പറഞ്ഞു. സെറ്റുകളില്‍ പരാതി പരിഹാര സെല്‍ വേണമെന്നാവശ്യപ്പെട്ട് സിനിമയിലെ വനിതാ പ്രവര്‍ത്തകരുടെ സംഘടനയായ ഡബ്ല്യൂ.സി.സി നല്‍കിയ ഹര്‍ജിയിലാണ് ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News