വധഗൂഢാലോചന കേസ്; ദിലീപിനെതിരെ കൂടുതല്‍ തെളിവുകള്‍

വധഗൂഢാലോചന കേസില്‍ ദിലീപിനെതിരെ കൂടുതല്‍ തെളിവുകള്‍ ലഭിച്ചു. ദിലീപിന്റെ ഫോണിലെ വിവരങ്ങള്‍ മാറ്റിയത് സായി ശങ്കര്‍ എന്നതിനാണ് കൂടുതല്‍ തെളിവുകള്‍ ലഭിച്ചത്. ഫോണിലെ വിവരങ്ങള്‍ മാറ്റിയത് സായിയുടെ ഐ മാക് സിസ്റ്റം വഴിയാണ്.

സായി ശങ്കറിന്റെ ഭാര്യയുടെ ബുട്ടീക്കിലെ ഐ മാക് റെയ്ഡില്‍ പിടിച്ചെടുത്തു. ഐ മാകും ദിലീപിന്റെ ഫോണും വക്കീല്‍ ഓഫിസിലെ വൈഫൈയും തമ്മില്‍ കണക്ട് ചെയ്തതിന് തെളിവുമുണ്ട്.

ജനുവരി 29, 30 തീയതികളില്‍ സായ് ശങ്കര്‍ കൊച്ചിയില്‍ ഉണ്ടായിരുന്നതിനും തെളിവ് ലഭിച്ചു. ഫോണില്‍ വിവരങ്ങള്‍ മാറ്റാന്‍ ഐമാക് സായ് ശങ്കര്‍ കൊച്ചിയിലെത്തിച്ചു

മുംബൈയിലെ ലാബില്‍ രണ്ട് ഫോണുകളിലെ വിവരങ്ങളും സായി ശങ്കര്‍ വഴി മറ്റ് 2 ഫോണുകളിലെ വിവരങ്ങളുമാണ് ദിലീപ് നശിപ്പിച്ചത്. ഇവ വീണ്ടെടുക്കാന്‍ ക്രൈംബ്രാഞ്ച് ശ്രമം തുടങ്ങി

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here