ഇന്ത്യ-സൗദി വിമാന സര്‍വീസ് പുനരാരംഭിച്ചു

ഇന്ത്യ-സൗദി സെക്ടറില്‍ റഗുലര്‍ വിമാന സര്‍വീസ് പുനരാരംഭിച്ചു. കേരളത്തില്‍ നിന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസാണ് സൗദിയിലെ വിമാനത്താവളങ്ങളിലേക്ക് സര്‍വീസ് നടത്തുക. ഈ മാസം 27 മുതല്‍ എയര്‍ ഇന്ത്യ എകസ്പ്രസ് സര്‍വീസ് ആരംഭിക്കും. രണ്ട് വര്‍ഷത്തിന് ശേഷമാണ് ഇന്ത്യയില്‍ നിന്ന് സൗദിയിലേക്ക് റഗുലര്‍ സര്‍വീസ് പുനരാരംഭിക്കുന്നത്. മാര്‍ച്ച് 27 മുതല്‍ ഇന്ത്യയില്‍ നിന്നുള്ള രാജ്യാന്തര വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുമെന്ന് വ്യോമയാന മന്ത്രാലയം നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചായായാണ് എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്സ്പ്രസും റഗുലര്‍ സര്‍വീസുകളുടെ ബുക്കിംഗ് ആരംഭിച്ചത്.

കോഴിക്കോട്-ജിദ്ദ സെക്ടറില്‍ തിങ്കള്‍, ബുധന്‍, വെള്ളി, ഞായര്‍ എന്നിങ്ങിനെ ആഴ്ചയില്‍ നാല് സര്‍വീസുകളും, കൊച്ചി-ജിദ്ദ സെക്ടറില്‍ വെള്ളിയാഴ്ചയും എയര്‍ ഇന്ത്യ എക്സ് പ്രസ് സര്‍വീസ് നടത്തും. കോഴിക്കോട് – റിയാദ് സെക്ടറില്‍ തിങ്കള്‍, ചൊവ്വ, ബുധന്‍, വെള്ളി, ശനി ദിവസങ്ങളിലും കണ്ണൂര്‍ റിയാദ് സെക്ടറില്‍ വ്യാഴം ഞായര്‍ ദിവസങ്ങളിലുമാണ് സര്‍വ്വീസുണ്ടാകുക. ഞായര്‍, ബുധന്‍, വ്യാഴം, വെള്ളി ദിവസങ്ങളിലാണ് കോഴിക്കോട്- ദമ്മാം സെക്ടറില്‍ സര്‍വീസ് ഷെഡ്യൂള്‍ ചെയ്തിട്ടുള്ളത്.

7 കിലോ ഹാന്റ് ബാഗിന് പുറമെ 20, 30 കിലോ വീതം ലഗേജുകളനുവദിക്കുന്ന വ്യത്യസ്ത ഫെയറുകള്‍ യാത്രക്കാര്‍ക്ക് തെരഞ്ഞെടുക്കാം. കൂടാതെ 100 റിയാലിന് 5 കിലോ എന്ന തോതില്‍ കൂടുതല്‍ ബാഗേജുകളും കൊണ്ട് പോകാനാകും. കേരളത്തില്‍ നിന്ന് സൗദിയിലേക്ക് പുറപ്പെടുന്ന യാത്രക്കാര്‍ക്ക് ഹാന്റ് ബാഗിന് പുറമെ 20 കിലോ ബാഗേജാണ് അനുവദിക്കുക. കോഴിക്കോട് നിന്ന് ജിദ്ദ, റിയാദ് എന്നീ സെക്ടറുകളില്‍ ഏകദേശം 29,000 രൂപ മുതലും, കോഴിക്കോട്-ദമ്മാം സെക്ടറില്‍ 26,000 രൂപ മുതലുമാണ് ടിക്കറ്റ് നിരക്ക്. ടിക്കറ്റുകള്‍ ഓണൈലൈനിലും ല്ഭ്യമാണ്. മറ്റു സ്വകാര്യ വിമാന കമ്പനികളും വൈകാതെ തന്നെ റഗുലര്‍ സര്‍വീസിനുള്ള ബുക്കിംഗ് ആരംഭിക്കുമെന്നാണ് സൂചന.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here