
വധഗൂഢാലോചനക്കേസില്‍ ദിലീപ് തെളിവ് നശിപ്പിച്ച സംഭവത്തില്‍ സൈബര്‍ വിദഗ്ധന്‍ സായ് ശങ്കര്‍ ക്രൈം ബ്രാഞ്ചിന് മുന്നില്‍ ചോദ്യം ചെയ്യലിന് ഇന്ന് ഹാജരാകില്ല. ഹാജരാകുന്നതിന് 10 ദിവസം വേണമെന്ന് ആവശ്യപ്പെട്ട് സായ് ശങ്കര്‍ ക്രൈം ബ്രാഞ്ചിന് അപേക്ഷ നല്‍കി. ശാരീരിക പ്രശ്‌നങ്ങള്‍ ഉണ്ടെന്ന കാരണത്തിലാണ് നിലവില്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടിരിക്കുന്നത്.
ഇമെയില്‍ മുഖാന്തരമാണ് ഹാജരാകാന്‍ കഴിയില്ലെന്ന് സായ് ശങ്കര്‍ ക്രൈം ബ്രാഞ്ചിനെ അറിയിച്ചത്. സായ് ശങ്കറിന്റെ ഭാര്യയും ഇന്ന് ക്രൈംബ്രാഞ്ചിന് മുന്നില്‍ ഹാജരാകില്ല. ഇന്നലെ നടന്ന റെയ്ഡില്‍ സായ് ശങ്കറിന്റെ കോഴിക്കോട്ടെ വീട്ടില്‍ നിന്ന് ഐ പാഡും 2 മൊബൈല്‍ ഫോണും അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തിരുന്നു. ക്രൈം ബ്രാഞ്ച് സി ഐ അനിലിന്റെ നേതൃത്വത്തില്‍ കാരപ്പറമ്പിലെ വീട്ടിലും സായ് ശങ്കറിന്റെ ഭാര്യയുടെ വസ്ത്രവ്യാപാര സ്ഥാപനത്തിലുമാണ് പരിശോധന നടന്നത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here