ഗാന്ധി കുടുംബത്തിനെതിരെ  ആഞ്ഞടിച്ച്  മനീഷ് തിവാരി

കപിൽ സിബലിന് പിന്നാലെ ഗാന്ധി കുടുംബത്തിനെതിരെ ആഞ്ഞടിച്ച് ഗ്രൂപ്പ് 23 നേതാവ് മനീഷ് തിവാരി രംഗത്ത്. തോൽവിയുടെ ഉത്തരവാദിത്തത്തിൽ നിന്ന് നേതൃത്വത്തിന് ഒഴിഞ്ഞു മാറാനാവില്ലെന്ന് മനീഷ് തിവാരി പറഞ്ഞു.  പഞ്ചാബിൽ സിദ്ദുവാണ് പാർട്ടിയെ തകർത്തത്.

സിദ്ദുവിന് പദവി നൽകിയവർ മറുപടി പറയണം. സംഘടനാ തെരഞ്ഞെടുപ്പ് നടപടികൾ സുതാര്യമാകണം. മോദിയല്ല ഇപ്പോഴത്തെ നേതൃനിരയിലുള്ളവരാണ് കോൺഗ്രസിനെ തകർക്കുന്നത്. കോൺഗ്രസ് മുക്ത ഭാരതത്തിന് കോൺഗ്രസ് നേതൃത്വം തന്നെ വഴിയൊരുക്കുന്നു എന്നും മനീഷ്തിവാരി തുറന്നടിച്ചു.

അതേസമയം കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍ നേരത്തെ രംഗത്തെത്തിയിരുന്നു. കോണ്‍ഗ്രസ് നേതൃത്വം സ്വപ്ന ലോകത്താണെന്നും. യാഥാര്‍ത്ഥ്യം തിരിച്ചറിയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിന് വേണ്ടത് എല്ലാവരുടെയും കോണ്‍ഗ്രസാണെന്നും ചിലര്‍ക്ക് വേണ്ടത് കുടുംബ കോണ്‍ഗ്രസാണെന്നും അദ്ദേഹം ആഞ്ഞടിച്ചു.

രാഹുല്‍ ഗാന്ധി അദ്ധ്യക്ഷനാകണമെന്ന് പലരും ആവശ്യപ്പെടുന്നത് മനസിലാകുന്നില്ലെന്നും. പലരും വിചാരിക്കുന്നത് സോണിയാഗന്ധിയാണ് ഇപ്പോള്‍ പ്രസിഡന്റ് എന്നാണ്, രാഹുല്‍ പ്രവര്‍ത്തിക്കുന്നത് പ്രസിഡന്റിനെ പോലെയാണെന്നും അദ്ദേഹം പറഞ്ഞു. എന്ത് അധികാരത്തിലാണ് ചരണ്‍ജീത് ചന്നിയെ പഞ്ചാബ് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി രാഹുല്‍ പ്രഖ്യാപിച്ചതെന്നും കോണ്‍ഗ്രസ് നേതൃത്വത്തിലേക്ക് പുതിയ മുഖങ്ങള്‍ വരണമെന്നും അദ്ദേഹം പറഞ്ഞു.ഒരു ഇംഗ്‌ളീഷ് ദിനപത്രത്തിന് നല്‍ലിയ അഭിമുഖത്തിലാണ് കപില്‍ സിബല്‍ നേതൃത്വത്തിനെതിരെ ആഞ്ഞടിച്ചത്

എട്ട് വര്‍ഷമായിട്ടും തോല്‍വിയുടെ കാരണം കോണ്‍ഗ്രസ് തിരിച്ചറിയുന്നില്ല, ചിന്തന്‍ ശിവിര്‍ എന്തിനെന്ന് വ്യക്തമല്ല, എല്ലാവര്‍ഷവും അദ്ധ്യക്ഷ സ്ഥാനത്ത് പുതിയ നേതാക്കള്‍ വരുന്നതാണ് ചരിത്രം, ഇപ്പോഴാണ് മാറാത്ത നേതൃത്വം കോണ്‍ഗ്രസിനെ ഭരിക്കുന്നത്, ഒരു യഥാര്‍ത്ഥ കോണ്‍ഗ്രസുകാരനായാണ് സംസാരിക്കുന്നത്, പ്രവര്‍ത്തക സമിതി യോഗത്തില്‍ നടന്ന യഥാര്‍ത്ഥ വിവരങ്ങളല്ല പുറത്തുള്ളത്, 2014ന് ശേഷം 177 എംപിമാരും എംഎല്‍എമാരും 222 സ്ഥാനാര്‍ത്ഥികളും കോണ്‍ഗ്രസ് വിട്ടുവെന്നും അദ്ദേഹം പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News