തിരുവനന്തപുരത്തെ എയർക്രാഫ്റ്റ് ടെക്നീഷ്യൻമാരും സമരത്തിൽ

തിരുവനന്തപുരത്തെ എയർക്രാഫ്റ്റ് ടെക്നീഷ്യൻമാരും സമരത്തിൽ. രാജ്യ വ്യാപകമായി കേന്ദ്ര സിവിൽ ഏവിയേഷൻ മന്ത്രാലയത്തിന്‍റെ തൊ‍ഴിലാളി വിരുദ്ധ നടപടിക്കെതിരെയാണ് സമരം.

സ്ഥിരം ജീവനക്കാരായ സർവീസ് എഞ്ചിനിയർമാർക്ക് മികച്ച ശമ്പളവും മറ്റ് ആനുകൂല്യവും നൽകുമ്പോൾ കോൺട്രാക്റ്റ് അടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന ഇവർ തൊ‍ഴിൽ ചൂഷണത്തിനാണ് ഇരയാകുന്നത്.

എയർ ഇന്ത്യയെ കേന്ദ്ര സർക്കാർ ഏറ്റെടുത്തതിനെ തുടർന്ന്  എയർക്രാഫ്റ്റ് ടെക്നീഷ്യൻമാർ കേന്ദ്ര സർക്കാരിന് കീ‍ഴിലെ ജീവനക്കാരായി. എന്നാൽ കോൺട്രാക്റ്റ് അടിസ്ഥാനത്തിലാണ് ഇവരുടെ നിയമനം നടത്തിയത്.

എയർക്രാഫ്റ്റ് മെയ്ന്‍റനെൻസ് ടെക്നീഷ്യൻമാരായ ഇവരുടെ അതെ യോഗ്യതയുള്ളവരെ സർവീസ് എഞ്ചിനിയർമാരായി സ്ഥിര നിയമനവും ഡിസിജിഎ നടത്തി. എന്നാൽ തീർത്തും വ്യത്യസ്തമായ ശമ്പള സ്കെയിൽ, ഡി.എ ഇല്ല, കരിയർ പ്രോഗ്രഷൻ ചാർട്ട് എന്നിവയാണ് എയർക്രാഫ്റ്റ് ടെക്നീഷ്യൻമാരുടെ സമര കാരണം.

മാനേജ്മെന്‍റിന് എതിരായ സമരം രാജ്യ വ്യാപകമായി ആരംഭിച്ചപ്പോൾ ദില്ലിയിലെയും ബംഗളൂരുവിലെയും ഓരോ എയർക്രാഫ്റ്റ് ടെക്നീഷ്യൻമാരെ പുറത്താക്കി. ഇതെ തുടർന്നാണ് തിരുവനന്തപുരം ഹാംങർ യൂണിറ്റിലെ 60 കോൺട്രാക്റ്റ് എയർക്രാഫ്റ്റ് ടെക്നീഷ്യൻമാർ സമരം ആരംഭിച്ചത്.

വിമാനത്താവളത്തിൽ എത്തുന്ന വിമാനങ്ങളുടെ സർവീസ് വൈകിയതിനെ തുടർന്ന് മാനേജ്മെന്‍റ് പ്രതിനിധികൾ സമരക്കാരുമായി ചർച്ച നടത്തി. തുടർന്ന് പുറത്താക്കിയ രണ്ടു പേരെ തിരിച്ചെടുത്തു. എന്നാൽ തൊ‍ഴിൽ ചൂഷണം അവസാനിപ്പിക്കുന്ന നടപടികൾ ഉണ്ടാകുന്നത് വരെ സമരം തുടരാനാണ് ഇവരുടെ തീരുമാനം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News